Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:35 am

Menu

Published on July 3, 2014 at 2:05 pm

രഹസ്യകാമുകനെ കണ്ടെത്തിയ മാധ്യമങ്ങൾക്ക് വിമര്‍ശനവുമായി പ്രിയാമണി

actress-priyamani-against-media

കുറേക്കാലമായി പ്രിയാമണിയുടെ കാമുകന്‍ ആരാണെന്ന ചോദ്യം തെന്നിന്ത്യന്‍ പാപ്പരാസികളുടെ ഉറക്കം കെടുത്തുന്ന ചോദ്യമായിരുന്നു. എന്നാല്‍ താരം ഇതേസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോവിന്ദ് പത്മസൂര്യയും ഒന്നിച്ചുള്ള പ്രിയാമണിയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നത്. ട്വിറ്ററില്‍ ഇരുവരും പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോസിപ്പിന് കാരണമായത്. ഈ ചിത്രങ്ങൾക്കൊപ്പം ഇരുവരും പ്രണയത്തിലാണെന്നും പ്രിയയുടെ കാമുകനുമാണെന്നുമുള്ള വാർത്തകൾ ചൂടോടെ പടർന്നു.വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ പ്രിയാമണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.രണ്ടു പേര്‍ ഒന്നിച്ചു നിന്നുള്ള ഫോട്ടോ എടുത്താല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്നല്ല അര്‍ത്ഥമെന്ന്‌ പ്രിയ ട്വിറ്ററില്‍ കുറിച്ചു. ഗോവിന്ദ്‌ പത്മസൂര്യ തന്റെ സുഹൃത്ത്‌ മാത്രമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണെന്നും പ്രിയ വ്യത്യസ്‌ത ട്വീറ്റുകളിലൂടെ വിശദീകരിക്കുന്നു.  എന്തായാലും ഗോവിന്ദ്‌ അല്ല പ്രിയയുടെ കാമുകനെങ്കില്‍ പിന്നെ ആരാണ്‌ താരത്തിന്റെ ‘യഥാര്‍ത്ഥ’ കാമുകനെന്ന അന്വേഷിച്ച്‌ പരക്കംപായുകയാണ്‌ പാപ്പരാസികള്‍ ഇപ്പോള്‍.

priya mani tweet

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News