Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെക്കന്തരാബാദ്: നടി ശാരദയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ അകുപമുല ഗ്രാമത്തിലാണ് അപകടമുണ്ടായത്.റോഡിലേക്കുകയറിയ കാലിക്കൂട്ടത്തെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു . അപകടത്തിൽ നിസ്സാരപരിക്കേറ്റ ശാരദയെ ഹൈദരാബാദിലെ ആസ്പത്രിയില്‍ വിശദപരിശോധനയ്ക്കു പ്രവേശിപ്പിച്ചിട്ടുണ്ട്.വിജയവാഡയില്‍ നിന്ന് നല്‍ഗൊണ്ടയിലേയ്ക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന വഴിയായിരുന്നു അപകടം. റോഡിലേയ്ക്ക് കാലിക്കൂട്ടം കയറിയപ്പോള്‍ അവയെ ഇടിയ്ക്കാതിരിയ്ക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ തലകീഴായി മറിയുകയായിരുന്നു.കാറില്‍ ശാരദയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവറുടെ തലയ്ക്കു പരിക്കുണ്ട്.
Leave a Reply