Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വിവാഹ മോചന കേസില്‍ കുടുംബ കോടതിക്കെതിരെ നടി സരിത. കുടുംബ കോടതി മുകേഷിന് അനുകൂലമായ നിലപാടെടുക്കുന്നുവെന്നാണ് സരിതയുടെ ആരോപണം. കോടതിയില്‍ നിന്ന് കൗണ്‍സലിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ സരിത കോടതി വളപ്പില്‍ കുഴഞ്ഞു വീഴുകയും ചെയ്തു. മുകേഷ് സമര്‍പ്പിച്ച വിവാഹമേചന ഹര്‍ജിയില്‍ കൗണ്‍സിലിംഗിനായി ഉച്ചയോടെയാണ് ഇരുവരും കോടതിയിലെത്തിയത്. ആദ്യം മുകേഷുമായി സംസാരിച്ച കുടുംബ കോടതി ജഡ്ജി മോഹന്‍ദാസ് സരിതയുടെ സാനിധ്യത്തില്‍ വീണ്ടും സംസാരിച്ചു. അര മണിക്കൂറിനകം ജഡ്ജിയുടെ ചേംബറില്‍ നിന്നും പുറത്തിറങ്ങിയ സരിത കോടതി പരിസരത്ത് ബോധം കെട്ടു വീണു.ഇതിന് പിന്നാലെ മുകേഷും കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തിറങ്ങി. മുകേഷ് മോശമായാണ് പെരുമാറുന്നത്. കോടതി ഒരു തവണ പോലും തന്റെ അഭിപ്രായം പരിഗണിച്ചില്ലെന്നും സരിത ആരോപിച്ചു.അതേസമയം സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുകേഷിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇരുവരുടേയും വിവാഹമോചന ഹര്‍ജി മെയ് 23ന് വീണ്ടും പരിഗണിക്കും.
–
Leave a Reply