Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ഹോളിവുഡ് നടി സ്‌കൈ മെക്കോളിനെ (21) മരിച്ചനിലയില്‍ കണ്ടെത്തി. നടിയുടെ മൃതദേഹം ടെക്‌സാസിലെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. അമ്മ ഹെലന്‍ മെക്കോളാണ് വിവരം പോലീസില്‍ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.മരണം ആത്മഹത്യയോ കൊലപാതകമോ എന്നതിന് ഇപ്പോള്‍ വ്യക്താമായ തെളിവുകള്‍ ഇല്ല എന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതിനെപറ്റി എന്തെങ്കിലും പറയുവാന്‍ സാധിക്കുവെന്നും പോലിസ് അറിയിച്ചു.അതേസമയം മകള്‍ അപസ്മാര രോഗിയായിരുന്നെന്നും കുറച്ചു ദിവസമായി നടിയെ അസുഖം വല്ലാതെ അലട്ടിയിരുന്നുവെന്നുംഅമ്മ പറഞ്ഞു.തന്റെ ആറാമത്തെ വയസില്‍ ബാലതാരമായാണ് സ്കൈ ഹോളിവുഡില്‍ അരങ്ങേറുന്നത്.എന്നാല്‍ 2000-ല്‍ മെല്‍ ഗിബ്‌സന്‍ അഭിനയിച്ച ‘പാട്രിയറ്റ്’ എന്ന ചിത്രത്തിലൂടെയാണ് സ്‌കൈ ശ്രദ്ധിക്കപ്പെട്ടത്.ചിത്രത്തില്‍ ഗിബ്‌സന്റെ മകളായിട്ടാണ് അഭിനയിച്ചത്..2012-ല്‍ പുറത്തിറങ്ങിയ ‘സിക്ക് ബോയി’യാണ് അവസാനചിത്രം.
Leave a Reply