Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:36 pm

Menu

Published on January 28, 2014 at 1:03 pm

ആരാധകരെ നിരാശരാക്കി വീണ മാലിക്ക് സിനിമയോട് വിട പറയുന്നു

actress-veena-malik-has-formally-announced-her-retirement-from-the-commercial-film-industry

ആരാധകര്‍ക്ക് നിരാശയേകി ഒരു നടി കൂടി സിനിമ ജീവിത്തോട് വിട പറയുന്നു.പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും യുവാക്കളുടെ ഹരമായി മാറിയ ഗ്ലാമര്‍താരമായ വീണാ മാലിക്കാണ് സിനിമയോട് വിട പറഞ്ഞത്.വിഹാഹത്തോടെ താന്‍ സിനിമയില്‍ നിന്നും പിന്മാറുകയാണെന്ന് വീണ പ്രഖ്യാപിച്ചു. ഇനി ചൂടന്‍രംഗങ്ങളില്‍ അഭിനയിക്കില്ല. എന്നാല്‍ സാമൂഹിക ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ ലഭിച്ചാല്‍ അഭിനയിക്കുമെന്നും അവര്‍ പറഞ്ഞു. ദുബായില്‍ ബിസിനസുകാരനായ അസദ് ബഷീര്‍ ഖാന്‍ ആണ് വീണയെ വിവാഹം കഴിച്ചത്.ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തി യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ വീണ മാലിക്ക് 2000 ല്‍ തേരാ പ്യാര്‍ മേം എന്ന ഉറുദു ചിത്രത്തിലൂടെയാണ് രംഗത്തെത്തിയത്.പിന്നീട് ബോളിവുഡിലെത്തി. 2012 ല്‍ പുറത്തിറങ്ങിയ ഡാല്‍ മേം കുച്ച് കാലാ ഹേ എന്ന ചിത്രം ഹിറ്റായി. സണ്ണി ലിയോണ്‍,പൂനം പാണ്ടെ , ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവര്‍ക്ക് ശക്തയായ എതിരാളിയായിരുന്നു വീണ. അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനത്ത് എത്താന്‍ വേണ്ടി ഗ്ലാമറില്‍ എന്ത് കാട്ടുന്നതിലും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല .അതുകൊണ്ടുതന്നെ ഒരു വന്‍ ആരാധക വൃന്ദം വീണയ്ക്ക് സ്വന്തമായിരുന്നു.അവരാണ് ഇപ്പോള്‍ വിവാഹവാര്‍ത്ത‍ കേട്ട് നിരാശരായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News