Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:35 pm

Menu

Published on January 20, 2017 at 11:13 am

കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചിലകറ്റാന്‍ അക്യുപങ്ചര്‍

acupuncture-may-benefit-calm-babies-who-cry-excessively

കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ മിക്ക മാതാപിതാക്കളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കുട്ടി കരച്ചില്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്തില്ലെന്ന് പലരും ശിശുരോഗ വിദ്ഗ്ധരുടെ അടുത്ത് പരാതി പറയാറുണ്ട്.

എന്നാലിപ്പോള്‍ കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചിലകറ്റാന്‍ അക്യുപങ്ചര്‍ ചികിത്സ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

acupuncture-may-benefit-calm-babies-who-cry-excessively1

മൂന്ന് മണിക്കൂറിലേറെ കുട്ടി കരയുന്നുണ്ടെങ്കില്‍ ഇത് കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന വയറുവേദന കാരണമാണെന്ന് പഠനത്തില്‍ പറയുന്നു. ലോകത്തിലെ അഞ്ച് കുടുംബങ്ങളിലൊന്നില്‍ കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. മൂന്ന് മണിക്കൂറിലേറെ കരയുന്ന കുഞ്ഞുങ്ങള്‍ക്ക് അക്യുപങ്ചര്‍ ചികിത്സ ഫലപ്രദമാണെന്ന് സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ കജ്‌സ ലാന്റ്‌ഗ്രെന്‍ പറയുന്നു.

144 കുട്ടികളെ മുന്ന് ഗ്രൂപ്പുകളായി തിരിച്ചുള്ള പഠനത്തിലാണ് കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുളള കരച്ചിലിന് അക്യുപങ്ചര്‍ ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അക്യുപങ്ചര്‍ ഇന്‍ മെഡിസിന്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മൂന്ന് ഗ്രൂപ്പുകളായി തിരിച്ച കുട്ടികളില്‍ ആദ്യ ഗ്രൂപ്പിന് പ്രധാനപ്പെട്ട എല്ലാ അക്യുപങ്ചര്‍ പോയിന്റുകളിലും രണ്ടാമത്തെ ഗ്രൂപ്പിന് 5 അക്യുപങ്ചര്‍ പോയിന്റുകളിലും ചികിത്സ നല്‍കി. മൂന്നാമത്തെ ഗ്രൂപ്പിനെ യാതൊരു ചികിത്സയും നല്‍കാതെ നിരീക്ഷിച്ചു.

ഇതില്‍ അവസാന ഗ്രൂപ്പിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ആദ്യ രണ്ട് ഗ്രൂപ്പുകളിലും ഞെട്ടിക്കുന്ന മാറ്റം കണ്ടു. കുഞ്ഞുങ്ങള്‍ ഈ ചികിത്സയുമായി വളരെ പെട്ടെന്നു തന്നെ ഇണങ്ങിയെന്നും കജ്‌സ ലാന്റ്‌ഗ്രെന്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News