Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം ആസിഫ് അലിയുടെ മകന്‍ ആദമാണ്.ആസിഫ് അലി നായകനായെത്തുന്ന കോഹിനൂര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ആദം താരമായിരിക്കുന്നത്.ആസിഫ് നായകനായെത്തുന്ന കോഹിനൂര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയാണ് ആദം എല്ലാവരുടെയും മനം കവര്‍ന്നത്. മമ്മൂട്ടിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മെഗാസ്റ്റാറിനൊപ്പം ചിരിച്ചും കളിച്ചും അദ്ദേഹത്തിന്റെ മടിയില്‍ കയറിയും ഉല്ലസിച്ച ആദം പക്ഷേ മറ്റാരോടും അത്ര പെട്ടെന്ന് അടുത്തില്ല.മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ആദത്തിന്‍റെ ചിത്രങ്ങള്‍ ആസിഫ് അലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.മമ്മൂട്ടിയെ കൂടാതെ കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. . ‘ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലി ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ചെന്പന്‍ വിനോദ് എന്നിവരാണ് പ്രധാനതാരങ്ങളാകുന്നത്. ആസിഫ് അലിയുടെ പ്രൊഡക്ഷന്‍ ഹൗസിന്‍റെ പേരു തന്നെ ‘ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ എന്നാണ്.സലില്‍ മേനോന്റെ തിരക്കഥയില്‍ വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
–
–
–
–
Leave a Reply