Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:54 pm

Menu

Published on October 2, 2014 at 3:49 pm

സര്‍വ്വത്ര മായം…!ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി…!!

adulterated-foods

നമ്മള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍ അങ്ങേയറ്റം മായം കലര്‍ന്നിട്ടുണ്ടെന്നാണ്  പുറത്തുവരുന്ന പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . പാലില്‍ ഡിറ്റര്‍ജന്റ്, ഫാറ്റ്, യൂറിയ, വെളളം തുടങ്ങിയവ കലര്‍ന്നിരിക്കുന്നതായി കണ്ടെത്തി. എന്നാല്‍ ഇത് തിരിച്ചറിയാന്‍ നമ്മള്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം.

ഐസ്ക്രീം

ice cream
ഐസ്ക്രീം കുട്ടികളും  മുതിർന്നവരടക്കം ഏവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണപദാർത്ഥമാണ്.എന്നാൽ   ഐസ്ക്രീം പ്രേമികൾക്ക്  കേള്‍ക്കാന്‍ അത്ര രസമുള്ള കാര്യങ്ങളല്ല ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡി(ബി.ഐ.എസ്‌)ന്റെ കണ്ടെത്തല്‍.ഐസ്‌ക്രീം പതഞ്ഞു പൊങ്ങാനായി വാഷിംഗ്‌ പൗഡറാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.കൊച്ചിയില്‍ ബി.ഐ.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്‌ എന്ന സെമിനാറില്‍ ഡോ. സീതാറാം ദീക്ഷിത്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ ഈ കണ്ടെത്തലുള്ളത്‌.

 

ice cream1
പാൽ
ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്‌തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌.പാലില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും പാലിന്റെ അടിസ്‌ഥാനഘടനയെ മാറ്റുന്നുണ്ട്‌. സാധാരണ താപനിലയില്‍ മായം ചേര്‍ക്കാത്ത പാല്‍ വേഗത്തില്‍ കേടാകും.പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാധാരണനിലയില്‍ കൂടുതല്‍ സമയം കേടാകാതെ ഇരിക്കും. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.

milk

നെയ്യ്‌
ശുദ്ധമായ നെയ്യ്‌ എന്ന പേരില്‍ പലപ്പോഴും വിപണികളില്‍ കിട്ടുന്നത്‌ വെജിറ്റബിള്‍ ഓയിലോ വനസ്‌പതിയോ ചേര്‍ത്തവയാണ്‌.

dalda
മുളക് പൊടി
ഇഷ്‌ടികപ്പൊടി, ചുവന്ന നിറത്തിലുള്ള ഡൈ എന്നിവയാണ്‌ മുളകുപൊടിയിലെ പ്രധാനഘടകം.ഇവ ഒരളവില്‍ കൂടുതലായാല്‍ ക്രമേണ വയറ്റില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

chilli powder
കടുക്
നമ്മള്‍ വളരെ നിസാരമായി കാണുന്ന കടുകില്‍പ്പോലുമുണ്ട്‌ മായം ചേർക്കൽ .വലുപ്പത്തിലും രൂപത്തിലും കടുകിനോടു സാദൃശ്യമുള്ള ‘ആര്‍ജിമോണാണ്‌’ ഇതില്‍ ചേര്‍ക്കുന്നത്‌.

Gorczyca czarna
വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന മായം മിനറല്‍ ഓയിലാണ്‌.

oil
തേയിലയ
തേയിലയിലും കാണാം ഇത്തരം തട്ടിപ്പുകള്‍. നല്ല തേയിലയില്‍ ഉണക്കിയ തേയിലച്ചണ്ടി ചേര്‍ത്ത്‌ വിപണിയിലെത്താറുണ്ട്‌. ബ്രൗണ്‍ കളറും തേയിലയില്‍ കൂടുതലായി ചേര്‍ത്തു വരുന്നു.

tea powder
ഉഴുന്നു പരിപ്പ്

ഉഴുന്നു പരിപ്പുകള്‍ക്ക്‌ ചിലപ്പോള്‍ നല്ല തിളക്കം കാണും. പഴയവ പുതിയതായി തോന്നിക്കാന്‍ മഗ്‌നേഷ്യം സിലിക്കേറ്റു പൂശുന്നതാണിത്‌.
ചെറുപയര്‍ പരിപ്പ്
ചെറുപയര്‍ പരിപ്പിനും തിളക്കം കൂട്ടാന്‍ കളര്‍ ചേര്‍ക്കാറുണ്ട്‌.
മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടിയിലുമുണ്ട്‌ മായം ചേര്‍ക്കല്‍. നിറം കിട്ടാന്‍ ചിലര്‍ ലെഡ്‌ ക്രോമൈറ്റ്‌ ചേര്‍ത്തു വില്‌പന നടത്തുന്നു.

turmeric powder

പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി, കോഫിയില്‍ ചിക്കറി

 

കുരുമുളകില്‍ പപ്പായയുടെ കുരു

ജീരകത്തില്‍ ചാര്‍ക്കോളും ചെടികളുടെ ചെറിയവിത്തും കട്ടിയായപാല്‍, പനീര്‍ എന്നിവയില്‍ സ്‌റ്റാര്‍ച്ചുമാണ്‌ ചേര്‍ക്കുന്നത്‌.

ബജറയോടൊപ്പം കേടായ ബജറയും കൂടി ചേര്‍ത്താണ്‌ വില്‍പ്പന. കായത്തിലെ പ്രധാനഘടകം സോപ്പുകായയാണ്‌.

വെജിറ്റബിള്‍ ഓയിലില്‍ ആവണക്കെണ്ണയും മിനറല്‍ ഓയിലും ചേര്‍ക്കുന്നതായും കണ്ടെത്തി.

 

മായം ചേര്‍ക്കല്‍ നിരോധനനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ മായം ചേര്‍ക്കല്‍ തടയാന്‍ കഴിയുകയുള്ളൂ.തൽക്കാലം മായം കലര്‍ന്ന ആഹാരസാധനങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി ആയുസുള്ളിടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ഒരല്‌പം കരുതല്‍ നമ്മുക്ക്‌ നല്‍കാം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News