Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:39 am

Menu

Published on August 9, 2014 at 12:20 pm

ഫേസ്ബുക്കില്‍ മരണക്കുറിപ്പെഴുതി അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

advocate-commit-suicide-man-who-suicide-after-posting-fb-status

പൂക്കോട്ടുംപാടം: ലോകത്തോട് വിടപറയുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു.പ്രമാദമായി നിലമ്പൂര്‍ രാധാ കൊലക്കേസില്‍ രണ്ടാം പ്രതിയായ ഷംസുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായിരുന്ന നിലമ്പൂര്‍ ബാറിലെ അഭിഭാഷകന്‍ അഡ്വ. പി. ഷാനവാസിനെയാണ് (40) വീട്ടില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.ഞാന്‍ ഈ ലോകത്തോട് വിടവാങ്ങുന്നു നിങ്ങള്‍ എന്നോട് ക്ഷമിക്കുക എന്ന് ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയ ശേഷമാണ് മരിച്ചത്.വീടിനുള്ളിൽ മുഴുവൻ ലൈറ്റുകളും പ്രകാശിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പിതാവ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയിൽ ഷാനവാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ശരീരം തളർന്നതിനെത്തുടർന്ന് വളരെക്കാലം ചികിൽസയിലായിരുന്ന ഷാനവാസ് ഈയടുത്ത കാലത്താണ് വീണ്ടും പ്രാക്റ്റീസ് തുടങ്ങിയത്.വിവാഹമോചനത്തെത്തുടര്‍ന്നുള്ള മാനസികപ്രശ്‌നമാണെന്ന് സംശയിക്കുന്നു.നിലമ്പൂര്‍ ബാര്‍ അസോസിയേഷന്‍ മെമ്പറും മുന്‍ സെക്രട്ടറിയുമാണ്. നിലമ്പൂര്‍ രാധ വധക്കേസിലെ രണ്ടാംപ്രതിയായ ഷംസുദ്ദീനുവേണ്ടി കോടതിയില്‍ ആദ്യം ഹാജരായത് ഇദ്ദേഹമാണ്. ആദ്യകാലത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു.

adv-

adv

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33