Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:31 am

Menu

Published on August 9, 2014 at 10:36 am

പരസ്പരമറിയാതെ സഹോദരനും സഹോദരിയും തമ്മില്‍ വിവാഹം കഴിച്ചു; തിരിച്ചറിഞ്ഞത് 7 വര്‍ഷത്തിന് ശേഷം

after-being-married-for-7-years-brazilian-couple-finds-out-theyre-actually-siblings

പരസ്പരമറിയാതെ സഹോദരനും സഹോദരിയും തമ്മില്‍ വിവാഹം കഴിച്ചു. ഏഴു വര്‍ഷത്തിനുശേഷം തിരിച്ചറിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഇത്തരമൊരു സംഭവം നടന്നത് ബ്രസീലിലാണ്.39 വയസ്സുളള ലിയനാര്‍ഡോയും 37 വയസ്സുള്ള അഡ്രിനയുമാണീ കഥയിലെ നായികാനായകന്‍മാര്‍. .വിവാഹം കഴിഞ്ഞനാള്‍ മുതല്‍ ഇരുവരും തങ്ങളുടെ മാതാവിനെ തിരയുന്നതാണ്. മരിയ എന്ന പേരു മാത്രമേ ഇരുവര്‍ക്കും അറിയൂ. സാവോ പോളോ നഗരത്തിലെ റേഡിയൊ ഗ്ലോബോ ആണ് അഡ്രിയാനെ മാതാവിനെ കണ്ടെത്താന്‍ സഹായിച്ചത്. നഷ്ടപ്പെട്ട ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നറേഡിയോ ഗ്ലോബോ പരിപാടിയിലെ സംഭാഷണങ്ങളില്‍ തനിക്ക് ഒരു മകനുണ്ടെന്നും അവന്‍റെ പേര് ലിയാന്‍ഡ്രോ എന്നാണെന്നും ആണെന്നും മരിയ എന്ന സ്ത്രീ വെളിപ്പെടുത്തിയതോടെയാണു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ക്കു തുടക്കം.അഡ്രിയാനും മരിയയും തമ്മില്‍ നടന്ന വിശദമായ സംഭാഷണത്തില്‍ ഭര്‍ത്താവ് ലിയാന്‍ഡ്രോ തന്‍റെ അനുജനാണെന്നു മനസിലാകുകയായിരുന്നു.മരിയയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് അഡ്രിയാന്‍. കുട്ടിക്ക് ഒരു വയസുള്ളപ്പോഴാണ് ബന്ധം വേര്‍പിരിഞ്ഞ് മരിയ രണ്ടാം വിവാഹം കഴിക്കുന്നത്. അഡ്രിയാനെ വളര്‍ത്തിയത് അച്ഛനാണ്. രണ്ടാം വിവാഹത്തിലെ കുട്ടിയാണ് ലിയാന്‍ഡ്രോ. ആ ബന്ധവും ശിഥിലമായതിനെത്തുടര്‍ന്ന് മരിയ മറ്റൊരു കാമുകനൊപ്പം പോയി. രണ്ടാനമ്മയാണ് ലിയാന്‍ഡ്രോയെ വളര്‍ത്തിയത്.അഡ്രിയാന്‍റെ രണ്ടാം വിവാഹമാണിത്. 15 വര്‍ഷം നീണ്ടുനിന്ന ആദ്യ ബന്ധത്തില്‍ അവര്‍ക്കു മൂന്നു കുട്ടികളുണ്ട്. നിയമാനുസരണം ഇതു വരെ വിവാഹിതരായിട്ടില്ല ഈ ദമ്പതികള്‍. തങ്ങളെ ഇനി വേര്‍പിരിക്കാന്‍ മരണത്തിന് മാത്രമെ സാധിക്കുകയുള്ളുവെന്നാണ് അഡ്രിന പറയുന്നത്. ഇതൊക്കെ സംഭവിക്കണമെന്നത് ദൈവനിശ്ചയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33