Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:54 am

Menu

Published on October 27, 2014 at 10:15 am

ഹുദ് ഹുദിന് ശേഷം ‘നിലോഫര്‍’ വരുന്നു;കേരളത്തിലും ജാഗ്രതാ നിർദേശം

after-hudhud-cyclone-nilofar-heading-towards-gujarat-coast-threat-to-kerala-also

ന്യൂഡല്‍ഹി:  ആന്ധ്രയില്‍ നാശംവിതച്ച ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റിന്  തൊട്ടുപിന്നാലെ ഭീഷണിയായി നിലോഫര്‍ വരുന്നു.  അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍  ഗുജറാത്ത് , മഹാരാഷ്ട്ര, ഗോവ, കേരളം, കര്‍ണാടക,ലക്ഷദീപ് എന്നിവിടങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.കേരള തീരത്താണ് ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴക്ക് കാരണമായ ന്യനമര്‍ദ്ദമാണ് ഇപ്പോള്‍ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുള്ളത്.അടുത്ത 72 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ നിലോഫര്‍ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ചുഴലിക്കാറ്റ്‌ നേരിട്ട്‌ കേരളത്തെ ബാധിക്കില്ല. കേരള തീരത്തോടു ചേര്‍ന്നുളള ഗതാഗതസംവിധാനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ്‌ നിര്‍ദേശം. കാറ്റിന്റെ വേഗം വര്‍ധിച്ചു വരുന്നതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.ഇപ്പോള്‍ കടലില്‍ വീശിയടിക്കുന്ന ചുഴലി ബുധനാഴ്‌ചയോടെ ഗുജറാത്തിനു കറാച്ചിക്കും ഇടയില്‍ കരയിലേക്ക്‌ കയറും. മണിക്കൂറില്‍ 148 കി. മീ വേഗത്തില്‍ വീശിയടിക്കുമെന്ന്‌ കരുതുന്ന കാറ്റിനൊപ്പം കനത്ത മഴയ്‌ക്കും സാധ്യതയുണ്ട്‌. ഗുജറാത്ത്‌ തീരത്ത്‌ കാറ്റ്‌ കനത്ത നാശം വിതച്ചേക്കാമെന്നാണ്‌ കരുതുന്നത്‌. ജാഗ്രത പുലര്‍ത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂമുകളും സുസജ്‌ജമാക്കിയിട്ടുണ്ട്‌.പാകിസ്താന്‍ തീരത്തേയും ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ചേക്കും. പാകിസ്താനിലും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News