Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:35 pm

Menu

Published on December 17, 2014 at 11:25 am

പെഷാവര്‍ സൈനിക സ്കൂൾ ആക്രമണം : ഇന്ത്യയിലെ സ്‌കൂളുകളിൽ മൗന പ്രാർത്ഥന നടത്താൻ മോഡിയുടെ നിർദ്ദേശം

after-pm-modis-appeal-schools-observe-2-minute-silence-for-pakistan-victims

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ സ്‌കൂളുകളില്‍ രണ്ട് മിനിറ്റ് മൗനാചരണവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശ പ്രകാരമാണ് മൗനാചരണം.തന്‍െ ട്വിറ്റര്‍ പേജിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാത്രി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും മോഡി ഷെരീഫിനോട് പറഞ്ഞു. തീവ്രവാദവിരുദ്ധ പോരാട്ടത്തിന് പാകിസ്താന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും മോഡി ട്വിറ്ററില്‍ അറിയിച്ചു. ആക്രമണം മനുഷ്യത്വത്തിനെതിരായ കടന്നുകയറ്റമാണെന്നും മോഡി പറഞ്ഞു.പാകിസ്താനില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. 132 സ്‌കൂള്‍ കുട്ടികളടക്കം 141 പേരുടെ ജീവനെടുത്ത താലിബാന്‍ ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും പാക് ജനത ഇനിയും മുക്തമായിട്ടില്ല. കൊലപ്പെട്ട കുട്ടികളുടെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുകയാണ്. 16 വയസ്സിന് താഴെയുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികളില്‍ അധികവും. പരുക്കേറ്റ 125 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

Loading...

Leave a Reply

Your email address will not be published.

More News