Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 12:50 pm

Menu

Published on November 22, 2017 at 11:16 am

മാർക്ക് ഷീറ്റിൽ ഫോട്ടോയിൽ സൽമാൻ ഖാൻ; പേരിന് പകരം കോളേജിന്റെ പേര്.. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായം ഇത്രയും ദയനീയമോ..??

agra-university-publishes-marksheet-with-actor-salman-khans-photo

ലക്‌നൗ: മാര്‍ക്ക് ഷീറ്റ് കിട്ടിയപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സല്‍മാന്‍ ഖാന്റെ ഫോട്ടോ, തന്റെ പേരിന് പകരം കോളേജിന്റെ പേരും. ഇതില്‍ പരം നാണക്കേട് ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ടാവാനുണ്ടോ. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദയനീയത വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടെ അരങ്ങേറിയിരിക്കുകയാണ്. അതും ആഗ്രാ സര്‍വ്വകലാശാലയുടെ ബിരുദധാന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം ഒരു സംഭവം പുറംലോകമറിഞ്ഞത്.

ആഗ്ര സര്‍വ്വകലാശാല പുറത്തുവിട്ട ബിരുദ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റിലാണ് സല്‍മാന്‍ ഖാന്റെ ചിത്രം കയറിക്കൂടിയത്. 17028700***** എന്ന റോള്‍ നമ്ബറിലുളള മാര്‍ക്ക് ഷീറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തോജ്പൂര്‍ ജാവയിലെ അമൃത സിംഗ് മെമ്മോറിയല്‍ ഡിഗ്രി കോളേജില്‍ ബിഎയ്ക്ക് 35 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റിലാണ് ഫോട്ടോയുടെ സ്ഥാനത്ത് സല്‍മാന്‍ ഖാന്റെ ഈ ചിത്രം. വിദ്യാര്‍ത്ഥിയുടെ പേരിന്റെ അവസാനം ഖാന്‍ എന്ന് കൂടി ഉളളത് കണ്ടാണ് സല്‍മാന്റെ ചിത്രം കൊടുത്തിട്ടുള്ളത് എന്ന നിഗമനത്തില്‍ എത്തുകയാണെങ്കില്‍ എന്തുമാത്രം ദയനീയമാണ് അവസ്ഥ എന്ന് ഊഹിക്കാമല്ലോ.

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും മുമ്പ് തന്നെയായി സര്‍വ്വകലാശാല അധികൃതര്‍ പരിശോധിക്കുമ്ബാഴാണ്തന്നെ പരിശോധിക്കുമ്പോഴാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. മറ്റൊരു മാര്‍ക്ക് ഷീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണുള്ളത് എന്നും കുട്ടികള്‍ പറയുന്നുണ്ട്. അത് കൂടാതെ പലരുടെയും പേരുകളും തെറ്റായിട്ടാണ് വന്നിട്ടുള്ളതെന്നും പറയുന്നു. മാര്‍ക്ക് ഷീറ്റകുള്‍ അച്ചടിക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത് എന്നാല്‍ അവരുടെ അശ്രദ്ധ മൂലം പറ്റിയ വീഴ്ച്ചയാണിതെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം.
ഏതായാലും സംഭവം പുറംലോകമറിഞ്ഞതോടെ മുഴുവന്‍ മാര്‍ക്ക് ഷീറ്റുകളും പിന്‍വലിക്കാന്‍ സര്‍വ്വകലാശാല ഉത്തരവിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News