Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ പറക്കാന്‍ അവസരം ലഭിച്ചേക്കും.
രാജധാനി എക്സ്പ്രസില്‍ എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ്സ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാല്‍ അവ ഉറപ്പാകാതിരിക്കുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നീക്കവുമായി റെയില്‍വേ ബോര്‍ഡ് രംഗത്തെത്തിയിരിക്കുകയാണ്.
യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാനടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്‍കിയാല്‍ മതിയാകും. അല്ലെങ്കില്‍ ടിക്കറ്റ് എടുത്ത പൈസയ്ക്ക് തന്നെ പറക്കാം എന്നുമാണ് റിപ്പോര്‍ട്ട്.
രാജധാനിയിലെ എസി രണ്ടാം ക്ലാസിന്റെ ടിക്കറ്റ് ചാര്‍ജ് ഏതാണ്ട് ഏയര്‍ ഇന്ത്യ വിമാന ചാര്‍ജിന് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റെയില്‍വേ ഏയര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനിയുടെതാണ് ഈ ആശയം. ആദ്യഘട്ടത്തില്‍ വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്.
എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആയിരിക്കെയാണ് അശ്വനി ലോഹാനി ഈ ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല അന്ന് റെയില്‍വേ സ്വീകരിച്ചത്. നിലവില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് ലോഹാനി. എയര്‍ ഇന്ത്യയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്ന് ലോഹാനി അറിയിച്ചു.
നിരവധി ആളുകളാണ് ഓരോ ദിവസവും രാജധാനിയുടെ എ സി രണ്ടാം ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ പലരുടെയും ടിക്കറ്റുകള്‍ കണ്‍ഫോം ആകാറില്ല. ഇത് വലിയ ബുദ്ധിമുട്ടിന് വഴിവയ്ക്കാറുമുണ്ട്. ഈ സാഹചര്യം പരിഹരിക്കുകയാണ് പുതിയനീക്കത്തിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.
Leave a Reply