Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:01 am

Menu

Published on November 12, 2014 at 4:13 pm

സരിതാ ദേവിക്ക് ആജീവനാന്ത വിലക്കിനു സാധ്യത

aiba-lashes-out-at-boxer-sarita-devi-says-shell-be-punished-heavily

ന്യൂഡല്‍ഹി:  ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നിഷധിച്ച ഇന്ത്യന്‍ ബോക്സിംഗ് താരം സരിതാ ദേവിക്ക് ആജീവനാന്ത വിലക്കിനു സാധ്യത.സരിതാദേവിയുടെ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്നും കടുത്ത നടപടി കൈക്കൊള്ളേണ്ടി വരുമെന്നും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ വ്യക്തമാക്കി. ബോക്‌സിംഗ് സെമി ഫൈനലില്‍ പരാജയപ്പെട്ട സരിതാ ദേവി മെഡല്‍ നിഷേധിക്കുകയും മെഡല്‍ ദാന ചടങ്ങിനിടെ വെങ്കലമെഡല്‍ തന്നെ പരാജയപ്പെടുത്തിയ എതിരാളിക്ക് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സരിതാ ദേവിക്കും മൂന്ന് പരിശീലകര്‍ക്കും അസോസിയേഷന്‍ അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ വികാരത്തെ തുടര്‍ന്നാണ് സമ്മാനദാന ചടങ്ങിനിടെ അങ്ങനെ പ്രവര്‍ത്തിച്ചതെന്നു കാട്ടി സരിതാ ദേവി ഓള്‍ ഇന്ത്യ ബോക്‌സിംഗ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയെങ്കിലും അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബോക്‌സിംഗ് അസോസിയേഷന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News