Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംസ്ഥാന എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി തയ്യാറാക്കിയ കണക്കു പ്രകാരം കേരളത്തിൽ 7243 പേർ എയ്ഡ്സ് ബാധിതരാണെന്ന് കണ്ടെത്തി. ഈ വർഷം ജൂണ്‍ വരെയുള്ള കണക്കു പ്രകാരമാണിത്. ഇവരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണുള്ളത്. തിരുവനന്തപുരം,തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ളത്. ഏറ്റവും കുറവ് വയനാട്ടിലും ,പത്തനം തിട്ടയിലുമാണ്. എന്നാൽ 2008 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പ്രതിവർഷം 57 ശതമാനം വരെ എയ്ഡ്സ് ബാധിതരുടെ കുറവ് വന്നിട്ടുള്ളതായി കാണാം.
Leave a Reply