Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബു വയ്‌ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ്, മുംബൈ, വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി.രണ്ട് വിമാനങ്ങളില്‍ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി.കൊച്ചി, അഹമ്മദാബാദ്, മുംബൈ സെക്‌ടറുകളിലെ വിമാനങ്ങള്‍ക്കാണ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് മുംബൈ, അഹമ്മദാബാദ്, കൊച്ചി വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന ഇതോടെ കര്‍ശനമാക്കിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്.
Leave a Reply