Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വെറും അഞ്ഞൂറ് രൂപക്ക് കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വിമാനത്തില്‍ പറക്കാം.നിരക്കു കുറച്ച് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു മുന്നേറുന്ന എയര്‍ ഏഷ്യയുടേതാണ് ഈ പുതിയ ഓഫര്‍. ജൂണ്‍ 22ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. നികുതി ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണിത്. ആദ്യ സര്‍വീസ് ജൂലായ് 20നാണ്. ഒക്ടോബര്‍ 25 വരെയുളള യാത്രാ ടിക്കറ്റുകള്‍ക്ക് ഓഫര്‍ ബാധകമായിരിക്കും.യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പരിമിത സീറ്റുകളിലേക്കാണ് എയര്‍ ഇന്ത്യ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രയെക്കാളും ബസ് യാത്രയെക്കാളും കുറഞ്ഞ നിരക്കിലാണ് എയര്‍ ഇന്ത്യ ബാഗ്ലൂര്‍ – കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്. സ്ഥിരം യാത്രക്കാരെ മാത്രമല്ല കമ്പനി ലക്ഷ്യമിടുന്നത്. വിമാന യാത്ര എന്നത് സ്വപ്‌നമായി കാണുന്ന സാധാരണക്കാരെക്കൂടി മുന്നില്‍ കണ്ടാണ് ഇത്തരം ഓഫറുകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനം ആരംഭിച്ച എയര്‍ ഏഷ്യയുടെ മൂന്നാമത്തെ സര്‍വ്വീസാണ് കൊച്ചി – ബാഗ്ലൂര്‍ റൂട്ടിലേത്. ആദ്യ സര്‍വ്വീസ് ബാഗ്ലൂര്‍ – ഗോവ റൂട്ടിലായിരുന്നു. എയര്‍ ഏഷ്യയുടെ രണ്ടാമത്തെ സര്‍വ്വീസ് ചെന്നൈ-ബാഗ്ലൂര്‍ റൂട്ടിലാണ്. വ്യാഴാഴ്ച ആരംഭിക്കുന്ന സര്‍വ്വീസിന് തുടക്കത്തില്‍ 990 രൂപയാണ് ടിക്കറ്റ് നിരക്ക്.ഏറെ പ്രതീക്ഷകളോടെയാണു കൊച്ചി സര്‍വീസ് ആരംഭിക്കുന്നതെന്നു എയര്‍ ഏഷ്യ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മിട്ടു ചാന്ദില്യ പറഞ്ഞു.ടത്തുന്നത്. ട്രെയിനിലെ തേഡ് എസിയില്‍ 855 രൂപയും സെക്കന്‍ഡ് എസിയില്‍ 1185 രൂപയുമാണു നിരക്ക്. അപ്പോഴാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി മലേഷ്യന്‍ എയര്‍വേസിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ എയര്‍ ഏഷ്യ എത്തുന്നത്.
Leave a Reply