Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:04 pm

Menu

Published on December 29, 2014 at 9:59 am

162 യാത്രക്കാരുമായി ഇന്‍ഡൊനീഷ്യ വിമാനം കാണാതായി

airasia-plane-missing-after-takeoff-from-indonesia

ജക്കാര്‍ത്ത: 162 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക്‌ പോയ ഇന്‍ഡൊനീഷ്യയുടെ എയര്‍ ഏഷ്യ വിമാനം ക്യു ഇസെഡ്‌ 8501 കാണാതായി.പ്രാദേശികസമയം 6.20-ന് (ഇന്ത്യാ സമയം പുലര്‍ച്ചെ 4.50) വ്യോമഗതാഗത നിയന്ത്രണ വിഭാഗവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് വിമാനം കാണാതായത്. മോശം കാലാവസ്ഥയാണ്‌ വിമാനം കാണാതായതിന്‌ പിന്നിലെന്നാണ് സൂചന.വിമാനം ജാവാ കടലില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ ഇന്‍ഡൊനീഷ്യ, സിംഗപ്പുര്‍ സൈനിക വിമാനങ്ങള്‍ ഇവിടെ വ്യാപക തിരച്ചില്‍ നടത്തി. വിമാനം കാണാതാകുന്ന സമയത്ത് ഇവിടെ കനത്ത ചുഴലിക്കാറ്റുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബാങ്ക, ബെലിടങ് ദ്വീപുകള്‍ക്കു ചുറ്റുമാണ് തിരച്ചില്‍ നടത്തിയത്. ജീവനക്കാരടക്കം 162 പേരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. ഇതിൽ 155 പേരും ഇന്തോനേഷ്യക്കാരാണ്‌. മൂന്ന്‌ കൊറിയൻ സ്വദേശികളും ബ്രിട്ടനിൽ നിന്നും മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള ഓരോരുത്തരും വിമാനത്തിലുള്ളതായാണ്‌ വിവരം. യാത്രക്കാരിൽ ഇന്ത്യക്കാരില്ലെന്നാണ്‌ പ്രാഥമിക വിവരം. രാവിലെ 8.30ന്‌ സിംഗപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കയാണ്.വിമാനം കണ്ടെത്തുന്നതിനായി മലേഷ്യയും സിംഗപ്പൂരും സംയുക്തമായാണ്‌ തെരച്ചിൽ നടത്തുന്നത്‌. പ്രതികൂല കാലാവസ്ഥയെത്തുടർന്ന്‌ വിമാനത്തിനായുള്ള തെരച്ചിൽ താത്ക്കാലികമായി നിർത്തിവച്ചിരുന്നു.ഇന്ന്‌ രാവിലെ വീണ്ടും തെരച്ചിൽ ഊർജ്ജിതമാക്കും.

Loading...

Leave a Reply

Your email address will not be published.

More News