Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം സൽമാൻഖാനെതിരെ പുതിയ കേസ്. വിമാനയാത്രക്കിടെ താരം അധിക്ഷേപിച്ചെന്നും ആക്രമിച്ചെന്നും തന്‍റെ പക്കൽ നിന്ന് ചില രേഖകൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബ്രഷ്ടാചാർ നിർമൂലൻ സമിതിയിൽ അംഗമായ രവീന്ദ്ര ദ്വിവേദിയാണ് പരാതി നൽകിയത്.ഐപിസി 392, 323,504 വകുപ്പുകള്‍ പ്രകാരം സല്‍മാനും വിശാലിനുമെതിരെ കേസെടുക്കാനാണ് കോടതി പൊലീസിനോട് ഉത്തരവിട്ടിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 4ന് ആണ് കേസിനാസപ്ദമായ സംഭവം. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ സല്‍മാന്‍ ഖാനും ബോഡിഗാഡും തന്നെ മര്‍ദ്ദിച്ചെന്നും തന്റെ കൈവശമുണ്ടായിരുന്ന ഡോക്യുമെന്റുകള്‍ പിടിച്ചുപറിച്ചുവെന്നുമാണ് ദ്വിവേദിയുടെ പരാതി. മുൻകേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ രേഖകളാണ് സൽമാൻ തട്ടിയെടുത്തതെന്ന് ദ്വിവേദി പരാതിയിൽ പറയുന്നു.ഭ്രഷ്ടാചാർ നിർമൂലൻ സമിതി അംഗമാണ് പരാതിക്കാരനായ ദ്വിവേദി. ദ്വിവേദിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ അന്ധേരി കോടതി ആവശ്യപ്പെട്ടു.
Leave a Reply