Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:34 pm

Menu

Published on February 1, 2017 at 11:38 am

ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മാറിടം കാണിച്ച് മുലയൂട്ടുന്നുവെന്ന് തെളിയിക്കണമെന്ന് വിമാനത്താവള അധികൃതര്‍

airport-security-force-mom-squeeze-her-breast-to-prove-she-is-lactating

ബെര്‍ലിന്‍: വിമാനത്താവളത്തിലെത്തിയ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയോട് വിമാനത്താവള അധികൃതരുടെ മോശം പെരുമാറ്റം.

airport-security-force-mom-squeeze-her-breast-to-prove-she-is-lactating1

മുലപ്പാല്‍ ശേഖരിക്കുന്ന ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതി വിമാനത്താവളത്തിലെത്തിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല മേല്‍ വസ്ത്രം അഴിച്ച് മാറിടം കാണിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായും യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിംഗപ്പൂര്‍ സ്വദേശി ഗായത്രി ബോസാണ് പരാതിയുമായി രംഗത്തെത്തിയത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് ഗായത്രിക്ക് ഇത്തരത്തില്‍ മോശമായ അനുഭവം നേരിടേണ്ടി വന്നത്. ഇവര്‍ക്ക് മൂന്നു വയസ്സും ഏഴുമാസവും പ്രായമുള്ള രണ്ടു കുട്ടികളുണ്ട്.

പാരീസിലേക്ക് പോകുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഗായത്രി. സുരക്ഷാ പരിശോധനക്കിടെയാണ് ഇവരുടെ പക്കലുണ്ടായിരുന്ന ബ്രസ്റ്റ് പമ്പ് വിമാനത്താവള ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക മുറിയിലേക്ക് കൊണ്ടപോയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

പരിശോധനാ മുറിയിലെത്തിയ വനിതാ പൊലീസ് സ്വയം അമ്മയാണെന്ന് തെളിയിക്കാന്‍ പറഞ്ഞു. മേല്‍ വസ്ത്രം അഴിച്ച് മാറിടം കാട്ടാനും ആവശ്യപ്പെട്ടെന്നും ഗായത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വസ്ത്രം മാറ്റിയിട്ടും ബോധ്യമാകാതെ മുലപ്പാല്‍ പിഴിഞ്ഞ് കാണിക്കണമെന്നും ആവശ്യപ്പെട്ടെന്നു അവര്‍ പറഞ്ഞു.

airport-security-force-mom-squeeze-her-breast-to-prove-she-is-lactating2

സുരക്ഷാ പരിശോധന അനിവാര്യമണെങ്കിലും അത് ഒരിക്കലും സ്ത്രീയെ അപമാനിച്ച് കൊണ്ടാകാരുതെന്നു പറഞ്ഞ ഗായത്രി സംഭവം തനിക്ക് മാനസിക ആഘാതം ഉണ്ടാക്കിയെന്നും മുറിക്ക് പുറത്തിറങ്ങിയ താന്‍ പൊട്ടിക്കരഞ്ഞെന്നും പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഗായത്രിയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News