Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളറിയാതെ എയര്‍ടെല്‍ നമ്മുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നു. അതും ഒന്നും രണ്ടുമല്ല, 31 ലക്ഷത്തോളം അക്കൗണ്ടുകള്‍. എന്തിനും ഏതിനും ആധാര്‍ ബന്ധിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ കൊണ്ട് മെച്ചങ്ങള്‍ ഉള്ളപോലെ തന്നെ ദോഷങ്ങളും ഉണ്ടെന്ന് ഇതോടെ വ്യക്തം. ഉപഭോക്താക്കള്‍ അറിയാതെ അവരുടെ പേരില്‍ 31 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന ഏയര്‍ടെല്‍ നടപടികള്‍ ഇതോടെ സര്‍ക്കാരിന്റെ ആധാര്‍ ലിങ്ക് ചെയ്യുന്ന നടപടികള്‍ക്ക് തിരിച്ചടിയാകുകയാണ്.
167 കോടി രൂപയോളം ഈ അക്കൗണ്ടുകളിലൂടെ എയര്‍ടെല്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ആധാര്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.വൈ.സി. പരിശോധന കൊണ്ട് സ്വകാര്യ കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുമാണിത്. എയര്‍ടെല്‍ പേയ്‌മെന്റ്‌സ് വഴിയാണ് 31 ലക്ഷത്തോളം ഉപഭോക്താക്കളുടെ സമ്മതം പോലും ചോദിക്കാതെ അവരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നത്.
അത്‌പോലെ എല്‍പിജി സിലിന്‍ഡറുകളുടെ സബ്‌സിഡി തുക ഈ അക്കൗണ്ടുകള്‍ വഴിയാണ് നിക്ഷേപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ തുക ശേഖരിച്ചത് യുണീഖ് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്. തന്റെ സമ്മതമില്ലാതെ തന്റെ പേരില്‍ എയര്‍ടെല്‍ ഒരു അക്കൗണ്ട് തുടങ്ങിയെന്നുള്ള ഒരാളുടെ പരാതിയിന്മേലുള്ള അന്വേഷണങ്ങളാണ് ഇത്രയും വലിയ ഒരു തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്.
Leave a Reply