Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരസുന്ദരി ഐശ്വര്യയും സിനിമയില്‍ തിരിച്ചെത്തുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം മുതല്‍ അഭിനയം നിര്‍ത്തുകയും പിന്നീട് കുഞ്ഞുണ്ടായതിനുശേഷം കുഞ്ഞിനെ പരിചരിക്കാനായി സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ മകള്‍ ആരാധ്യയ്ക്ക് രണ്ടുവയസാകാന്‍ പോകുന്ന സാഹചര്യത്തില്‍ ഐശ്വര്യ സിനിമയില്‍ വരാന്‍ തയാറെടുക്കുന്നതായാണ് വാര്‍ത്ത. കരണ്‍ ജോഹറിന്റെ ശുദ്ധി എന്ന പുതിയ ചിത്രത്തിലൂടെ ഹൃത്വിക് റോഷന്റെ നായികയായി ഐശ്വര്യ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഏക്താ മല്‍ഹോത്രയാണ്. എന്തുകൊണ്ടും ഐശ്വര്യയുടെ രണ്ടാം രംഗപ്രവേശത്തിനുളള ഏറ്റവും മികച്ച ബാനര്‍ തന്നെയാണ് വന്നിരിക്കുന്നത്. ഐശ്വര്യ ഈ പ്രോജക്ട് സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കരണ്‍ ജോഹറിനു പുറമേ സഞ്ജയ് ലീലാ ബന്‍സാലിയും പുതിയ പ്രോജക്ടുമായി ഐശ്വര്യയെ സമീപിച്ചതായി റിപോര്‍ട്ടുണ്ട്. എന്തായലും ഐശ്വര്യയുടെ മടങ്ങിവരവിനായി ആരാധകര്‍ക്ക് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ബച്ചന്‍ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Leave a Reply