Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മായാനദിയിലെ ലിപ്ലോക്ക് രംഗത്തെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്ന് നായിക ഐശ്വര്യ ലക്ഷ്മി. ആളുകള്‍ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നുവെന്നും എല്ലാം ആലോചിച്ചിട്ടാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെന്‍ഷനൊക്ക ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതൊന്നും നമുക്ക് താങ്ങാന്‍ പറ്റില്ലല്ലോ.
എന്നാല്‍ അതൊക്കെ സിനിമ തുടങ്ങുന്നതു വരെ മാത്രമായിരുന്നുവെന്നും ആ ടെന്‍ഷനൊക്കെ മാറ്റിവച്ചാണ് താന്‍ ഷൂട്ടിങിനെത്തിയതെന്നും ലക്ഷ്മി വിജയന്‍ പറയുന്നു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം.
ആ ടെന്‍ഷന്‍ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യില്‍ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ സീനുകള്‍ കാരണം ഇത്രയും നല്ലൊരു ടീമിനൊപ്പമുള്ള നല്ലൊരു ചിത്രം വേണ്ടെന്നു വയ്ക്കരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാന്‍ ചിന്തിച്ചത്, ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്‌നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. അത് ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലാഭത്തിനോ വേണ്ടിയല്ല ചെയ്തതെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഒട്ടും വള്‍ഗര്‍ അല്ലാത്ത രീതിയിലാണ് ചെയ്തതും. നാണിക്കേണ്ടതായി ഒന്നും അവിടെയില്ല എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു. നല്ല പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു. ഇപ്പഴും ഉണ്ട്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. ലീവ് കിട്ടിയിട്ട് ഒപ്പം കാണാന്‍ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്പോള്‍ അവര്‍ക്ക് ഷോക്ക് ആകരുതല്ലോ. അവര്‍ക്ക് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല, ഐശ്വര്യ ലക്ഷ്മി പറയുന്നു.
Leave a Reply