Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അജിത്തിന്റെ ദീപാവലി ചിത്രമായ ‘വേതാളം’ നവംബര്‍ പത്തിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്‌റ്ററുകളും ടീസറും ഇറങ്ങിയത് മുതല്‍ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. അതിനിടയില്‍ സോഷ്യൽ മീഡിയയിൽ വേതാളത്തിന്റെ കഥ എന്ന പേരില്‍ കഥകളും പ്രചരിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് മോഹന്‍ലാലിൻറെ ഉസ്‌താദ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വേതാളം ഒരുക്കുന്നതെന്നാണ്.1999 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ്.ദിവ്യ ഉണ്ണി മോഹന്‍ലാലിന്റെ അനിയത്തിയായി വേഷമിട്ടിരുന്നു.ഇരുവരുടേയും ആത്മബന്ധത്തെ കുറിച്ചുള്ള കഥയായിരുന്നു ഇത് .സിരുതൈ സിവ അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് വേതാളം. ലക്ഷ്മി മേനോന്‍ അജിത്തിന്റെ സഹോദരിയായെത്തുന്നു. അത്യന്തമായി ഈ സിനിമയും സഹോദരി സഹോദര ബന്ധത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ പോസ്റ്ററും ടീസറും സൂചന നല്‍കുന്നു.പ്രമുഖ ബിസിനസ്‌മാനായ പരമേശ്വരന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് ആരും അറിയാത്ത ഒരു അധോലോക പരിവേശമുണ്ട്. ഇതു തന്നെയാണ് വേതാളമെന്ന ചിത്രത്തിലും ചര്‍ച്ച ചെയ്യുന്നത്. ഗണേഷ് എന്ന കഥാപാത്രത്തിലാണ് അജിത് വേതാളത്തിലെത്തുക. കൊല്‍ക്കത്തയില്‍ വേതാളം എന്നറിയപ്പെടുന്ന അജിത്ത് ചെന്നൈ ഡോണാണ് .ഈ വിഷയം സഹോദരിക്കറിയില്ല.ഉസ്താദിനെ പോലെ തന്നെ .ഏതായാലും ഈ വിഷയത്തില്‍ ഒരു സ്ഥിരീകരണമില്ല.കഥ ലീക്കായെന്ന പേരില്‍ പുറത്തുവരുമ്പോള്‍ സത്യാവസ്ഥ ഇതു തന്നെയാണോ എന്നും വ്യക്തമല്ല.
Leave a Reply