Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:09 am

Menu

Published on October 28, 2014 at 5:38 pm

അജു വർഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായി

aju-varghese-becomes-father-of-twins

കൊച്ചി: മലയാള സിനിമയിലെ യുവതാരം അജു വർഗീസ് ഇരട്ടക്കുട്ടികളുടെ അച്ഛനായി.ഒരു ആൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനുമാണ് അജുവിന്റെ ഭാര്യ ജന്മം നൽകിയത്. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് സന്തോഷ വാർത്ത അജു ആരാധകർക്ക് മുന്നിലെത്തിച്ചത്.എന്റെ പാപങ്ങളൊക്കെ പൊറുത്ത ദൈവത്തോട്‌ നന്ദി, എനിക്കുവേണ്ടി പ്രാർത്ഥിച്ച എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നതായി അജു ഫേസ്‌ബുക്കിൽ കുറിച്ചു.ഫെബ്രുവരിയിലായിരുന്നു അജു വര്‍ഗീസിന്റെയും കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയും ചെയ്തിരുന്ന അഗസ്റ്റീനിയും തമ്മില്‍ വിവാഹതിരയാത്. മലര്‍വാടിക്കൂട്ടത്തിലൂടെ മലയാളസിനിമയിലെത്തി ചുരുങ്ങിയ കാലംകൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ താരമാണ് അജു വര്‍ഗീസ്.ഓ‍ർമയുണ്ടോ ഈ മുഖം എന്ന സിനിമയിലാണ് അജു ഇപ്പോൾ അഭിനയിച്ചു വരുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News