Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ: പുതിയ പുതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചതോടെ ഉത്തർ പ്രദേശിലെ സർക്കാർ ജീവനക്കാരുടെ വർഷത്തിലെ ആകെ അവധി ദിവസങ്ങൾ ആറു മാസമായി.പുതിയതായി യു പിയില്‍ മൂന്ന് അവധി ദിവസങ്ങള്‍ കൂടി പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ചരണ്‍ സിംഗ്, ചന്ദ്ര ശേഖര്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ എന്നിവരുടെ ജന്മദിനങ്ങളാണ് പുതിയ അവധിദിനങ്ങള്‍. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ പുതിയതായി മൂന്ന് അവധികള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് പൊതു അവധികളുടെ എണ്ണം 38 ആണ്. ഇതിനു പുറമെ ഞായറും മറ്റ് അവധികളും കൂടി ലഭിക്കുന്നതോടെ ജീവനക്കാർക്ക് വര്‍ഷത്തില്‍ ആറുമാസത്തോളം അവധി ലഭിക്കുമെന്നാണ് കണക്കുകള്‍. വകുപ്പുതല ഹെഡ്ഓഫീസിലും വിധാൻ സഭ ജീവനക്കാർക്കും ആഴ്ചയിൽ രണ്ടു ദിവസവും ജില്ലാതല ജീവനക്കാർക്ക് മൂന്ന് ദിവസവും കൂടാതെ രണ്ട് ഓപ്ഷനൽ അവധികളും ലഭിക്കുന്നതോടെ യുപി യിലെ സർക്കാർ ജീവനക്കാർക്ക് വർഷത്തിൽ ആറു മാസം അവധി ലഭിക്കും.
Leave a Reply