Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി അമീര്‍ ഖാന്‍ ചിത്രം പികെ ഡൗണ്‍ലോഡ് ചെയ്ത് കണ്ടത് വിവാദമാകുന്നു. ഡിസംബര്‍ 31ന് ചിത്രത്തിന് വിനോദ നികുതിയിളവ് നല്‍കിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പികെ ഡൗണ്‍ലോഡ് ചെയ്തുകണ്ടെന്ന വിവാദ പ്രസ്താവന മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയത്. “കുറച്ചു ദിവസമായി ചിത്രത്തെക്കുറിച്ച് എന്നോട് പലരും സംസാരിച്ചിരുന്നു. അതുകൊണ്ട് കുറച്ചുദിവസം മുമ്പ് ചിത്രം ഡൗണ്‍ഡലോഡ് ചെയ്തു. എന്നാൽ ഇന്നലെയാണ് ചിത്രം കാണാന്‍ സമയം ലഭിച്ചത്.ചിത്രം കണ്ടപ്പോൾ വളരെയധികം ഇഷ്ടമായി. ഉടന്‍ തന്നെ ചിത്രത്തിന് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് പി കെ കാണാന്‍ പറ്റും”. ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. അഖിലേഷിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ട്വിറ്ററില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രം മുഖ്യമന്ത്രി എവിടെ നിന്നാണ് ഡൗണ്‍ലോഡ് ചെയ്തതെന്നായിരുന്നു പലരുടെയും സംശയം. അവസാനം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇതിന് മറുപടിയുമായെത്തി. അഖിലേഷ് യാദവിന് ചിത്രം ഡൗണ്‍ലോഡ് ചെയ്യാനുള്ള യുഎഫ്ഒ ലൈസന്‍സുണ്ടെന്നും വ്യാജ പതിപ്പ് ഡൗണ്‍ലോഡു ചെയ്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്അറിയിച്ചത്.
Leave a Reply