Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:25 pm

Menu

Published on September 4, 2014 at 11:06 am

അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചതായി അയ്മന്‍ അല്‍ സവാഹിരി

al-qaeda-announces-india-wing-renews-loyalty-to-taliban-chief

ദുബായ്: അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചതായി അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍സവാഹിരി.സംഘടനയുടെ ഇന്ത്യന്‍ ഘടകം ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വ്യാപിപ്പിക്കുമെന്നും ജിഹാദിന്‍െറ കൊടി ഉയര്‍ത്തുമെന്നും സവാഹിരി പറഞ്ഞു. ഓണ്‍ലൈനില്‍ പുറത്തുവിട്ട 55 മിനിട്ടുള്ള വിഡിയോയിലൂടെയാണ് സവാഹിരിയുടെ പ്രഖ്യാപനം.അല്‍ഖായിദയുടെ ആഹ്വാനത്തെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധസേനയ്ക്കും ഇന്റലിന്‍ജന്‍സിനും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിച്ചതോടെ ഇറാഖിലും സിറിയയിലും അല്‍ ഖൈ്വദയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ശേഷം ആഫ്രിക്കയിലേയും അറബ് മേഖലയിലേയും പ്രവര്‍ത്തനങ്ങളും ദുര്‍ബലപ്പെട്ടിരുന്നു.  അഫ്്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലെയും പ്രവര്‍ത്തനങ്ങളുടെ ശക്തി കുറയുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്ത്യയിലും ബംഗ്ലാദേശിലും മ്യാന്‍മറിലും പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ അല്‍ ഖൈ്വദ ലക്ഷ്യമിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33