Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താനായി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോർട്ട് . ഇന്ത്യന്‍ മുജാഹിദ്ദീനും അല്‍ഖെയ്ദയുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയതുവഴിയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഇന്ത്യയിലെ വിദേശികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനും അല്‍ഖെയ്ദയുമായുള്ള ബന്ധത്തിനുള്ള പ്രധാന തെളിവാണിതെന്നും ഏജന്‍സികള്‍ കരുതുന്നു. ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ആക്രമണം നടത്തുന്നതിന് ദക്ഷിണേഷ്യന്‍ വിഭാഗം രൂപീകരിക്കുമെന്ന അല്‍ -ക്വൊയ്ദ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഐഎം ഭീകരര്‍ക്ക് പാകിസ്താനിലും അഫ്ഗാനിസ്താനിലും പരിശീലനം നല്‍കുന്നുവെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. വിദേശികളെ തട്ടിക്കൊണ്ടു പോകല്‍, സിറിയയിലെയും ഇറാഖിലെയും പോലെ ഇന്ത്യയിലും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ അശാന്തി സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഭീകരര്‍ക്കുളളത്.വാഗാ അതിര്‍ത്തിയില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണവും ചൊവ്വാഴ്ച രണ്ട് ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ ഭീഷണിയും ഭീകരസംഘടനകള്‍ തമ്മിലുളള ബന്ധം ശക്തമാവുന്നതിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply