Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞപ്രായം ഇനിമുതൽ 23 വയസ്സ്. നിലവിലുള്ള 21-ല്‍നിന്നുമാണ് 23 വയസ്സാക്കിയത്. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതിവരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുമുണ്ട്. മദ്യം വാങ്ങാനുള്ള പ്രായം ഉയര്‍ത്തുന്ന കാര്യം ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാർ 18 വയസ്സില്‍നിന്ന് ഇത് 21 ആക്കിയിരുന്നു. ഇതാണ് ഇപ്പോൾ 23 ആക്കി ഉയർത്തിയത്.
കള്ളില്‍ സ്റ്റാര്‍ച്ച് അടക്കമുള്ള മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആറുമാസം തടവും 25,000 രൂപ പിഴയും എന്നാണ് ഭേദഗതി വരുത്തുക. നിലവില്‍ രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനനുസരിച്ച് അബ്കാരിചട്ടത്തില്‍ ഭേദഗതിവരുത്തും.
Leave a Reply