Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന എൽ.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.ഇന്നലെ വൈകുന്നേരം ആറു മുതല്‍ സമരം അവസാനിക്കുന്നതു വരെയാണ് മദ്യനിരോധനം. ബാറുകളും ബിവറേജസ് സ്ഥാപനങ്ങളും തുറക്കാന്‍ പാടില്ലെന്ന് നിര്ദേശിച്ചിട്ടുണ്ട്.സമരക്കാരെ വീടുകളില്‍ താമസിപ്പിക്കരുതെന്നു കാണിച്ച് ബ്രാഞ്ച് സെക്രട്ടറിമാര്ക്ക് പൊലീസ് നോട്ടീസ് നല്കി. ട്രെയ്നുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവ പ്രതീഷേധതിന്നു കാരണമായിട്ടുണ്ട്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഉപരോധവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനം മുൻനിര്‍ത്തിയാണ് നിരോധനം.
Leave a Reply