Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭക്തര്‍ വിദേശമദ്യം നടയില്‍ സമര്‍പ്പിക്കുന്നത് കൂടിയതിനാൽ ക്ഷേത്രത്തിൽ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്തി.അടിയന്തിരത്തിന് പ്രധാനമായും കള്ളാണ് ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്.അടിയന്തിരത്തിന് കർമം നടത്തുന്നതിന് ഭക്തര്‍ വിദേശമദ്യം നല്‍കുന്നത് കൂടിയതോടെയാണ് ഇത് നിർത്തലാക്കാൻ തീരുമാനിച്ചത്. കര്‍മശുദ്ധിക്കും അടിയന്തിരത്തിനും കൃത്യനിഷ്ഠ പാലിക്കേണ്ടതാവശ്യമാണ്.എന്നാൽ ഭക്തർ വിദേശമദ്യം കർമം ചെയ്യുന്നയാൾക്ക് കൊടുക്കുന്നത് പ്രശ്നങ്ങളുണ്ടാക്കി. അതോടെ വിദേശ മദ്യം വഴിപാടായി സ്വീകരിക്കുന്നത് നിർത്താൻ ട്രെസ്റ്റി തീരുമാനിച്ചു.
Leave a Reply