Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമരാവതി: ആന്ധ്രയില്‍ ലക്ഷക്കണക്കിന് ആളുകളെ ഭീതിയിലാക്കിയ അന്യഗ്രഹജീവികളുടെ വീഡിയോ ഒറിജിനല്‍ തന്നെ. പക്ഷെ അത് അന്യഗ്രജീവിയായിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പ്രചരിച്ച അന്യഗ്രഹജീവിയുടെ ഈ വീഡിയോയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് വന്യജീവി സംരക്ഷണ വിഭാഗം. വിശാഖപട്ടണത്തെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ പ്രത്യേക രീതിയിലുള്ള ശരീരത്തോട് കൂടിയ ആളുകളുടെ ഉറക്കം കെടുത്തിയ പേടിപ്പെടുത്തുന്ന അന്യഗ്രഹജീവികളുടെ ഈ വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നത്.
ആന്ധ്രപ്രദേശിലും, തെലുങ്കാനയിലും പ്രചരിച്ച ഈ വീഡിയോ ദൃശ്യങ്ങളാണ് അധികൃതര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇവയ്ക്കു പിന്നിലെ സത്യം എന്താണെന്ന് നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കളപ്പുര മൂങ്ങ, പത്തായ മൂങ്ങ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പക്ഷിയാണ് ഇതെന്നാണ് നെഹ്‌റു വന്യജീവി സംരക്ഷണ വിഭാഗം വ്യക്തമാക്കുന്നത്. പെട്ടെന്ന് ആളനക്കം കേട്ടതുകൊണ്ട് അവ രണ്ടു കാലില്‍ നിന്നത് തെറ്റിദ്ധാരണയ്ക്ക് കാരണവുമായി.
ഏറെ വ്യത്യസ്തമായ രീതിയിലുള്ള ശരീര ഘടനയും ഹൃദയത്തിന്റെ ആകൃതിയിലുള്ള മുഖവും പ്രത്യേക രൂപത്തിലുള്ള കൊക്കുകളുമാണ് പത്തായ മൂങ്ങയുടെ സവിശേഷതയെന്ന് അധികൃതര്‍ പറഞ്ഞു. സാധാരണ പക്ഷികളുടെ തന്നെ വിഭാഗത്തില്‍ പെടുത്താവുന്ന ഇവയെ പക്ഷെ അധികം ആളുകള്‍ ആരുംതന്നെ കാണാത്തതിനാലും പേടിപ്പെടുത്തുന്ന രൂപം ആയതിനാലുമാണ് ആളുകള്‍ ഇതിനെ അന്യഗ്രഹജീവിയായി തെറ്റിദ്ധരിച്ചതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply