Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:35 pm

Menu

Published on July 9, 2014 at 11:27 pm

ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് കൈകൾ കൊണ്ടും എഴുതാൻ കഴിയും

all-students-in-this-remote-mp-school-can-write-with-both-their-hands

മധ്യപ്രദേശ്: പത്ത് ലക്ഷം കുട്ടികളില്‍ ഒരാൾക്ക് മാത്രമാണ് സാധാരണ ഇടത് വലത് കൈ കൊണ്ട് എഴുതാന്‍ കഴിവുണ്ടാകാറ്‌. എന്നാല്‍ മധ്യപ്രദേശിലെ ഒരു സ്‌കൂളിൽ എത്തിയാൽ ഈ വസ്തുഥ തെറ്റാണെന്ന് പറയേണ്ടി വരും. കാരണം സിംഗ്രാലി ജില്ലയിലെ സ്‌കൂളിലെ എല്ലാ കുട്ടികളും അവരുടെ രണ്ട് കൈകൾ കൊണ്ടും എഴുതുന്നവരാണ്.
മൂന്നൂറ് കുട്ടികളുള്ള സ്‌കൂളില്‍ 200 പേരും രണ്ട് കൈകൊണ്ടും എഴുതാന്‍ വിദഗ്ദ്ധരാണ്. ബാക്കി 100 പേര്‍ ട്രെയിനിങ്ങ് നേടികൊണ്ടിരിക്കുന്നു.
പട്ടാളക്കാരനായിരുന്ന വി.പി.ശർമ ഒരിക്കൽ ഒരു മാഗസിൻ വായിക്കുമ്പോൾ ആയിരുന്നു അതിൽ രണ്ട് കൈകൾ കൊണ്ടും എഴുതാൻ കഴിവുള്ള ഡോക്ടർ രാജേന്ദ്ര പ്രസാദിനെ കുറിച്ച് അറിഞ്ഞത്. അങ്ങനെ അദ്ദേഹം സ്വന്തമായി ഒരു സ്കൂൾ ആരംഭിച്ചു. അപ്പോഴാണ് രണ്ടു കൈകൾ ഉപയോഗിച്ച് എഴുതാൻ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചത്. അതിനായുള്ള പരിശീലനം ഒന്നാം ക്ലാസ്സ്‌ മുതലേ തന്നെ കുട്ടികൾക്ക് നൽകാനും തുടങ്ങി. മൂന്നാം ക്ലാസ്സ്‌ ഒക്കെ ആകുമ്പോഴേക്കും എല്ലാരും അത്യാവശ്യം നല്ല രീതിയിൽ തന്നെ എഴുതാൻ ശീലിക്കും. ഏഴ് എട്ട് ക്ലാസ്സിൽ എത്തുമ്പോൾ ഇവർ ഇങ്ങനെ എഴുതുന്നതിൽ വിദഗ്ദരാവുകയും ചെയ്യും. നാല്‍പത്തിയഞ്ച് മിനിറ്റുള്ള പീരിയഡുകളില്‍ 15 മിനിറ്റും ട്രെയിനിങ്ങിനായി മാറ്റി വച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള പരിശീലനം കുട്ടികളുടെ ഏകാകൃതയും ഒപ്പം കുട്ടികളെ സമർത്ഥന്മാരാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News