Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :അന്തിരിച്ച പ്രശസ്ത നടന്‍ ജയന് ഭാര്യയും മക്കളും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ജയന്‍ മരിച്ച് 34 വര്‍ഷം തികയുന്ന ദിവസമായ നവംബര്‍ 16നാണ് ജയന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹിതരായില്ലെങ്കിലും ഒരുപാട് വര്‍ഷം ഒരുമിച്ചു ജീവിക്കുകയും
അദ്ദേഹത്തിന്റെ രണ്ടുമക്കളെ പ്രസവിച്ചവളുമാണ് ഞാന്‍’ എന്നാണ് തിരുവല്ലയില്‍ കടമാംകുളത്ത് താമസിക്കുന്ന ജയ മാത്യു എന്ന ഈ സ്ത്രീ പപറയുന്നത്.ജയയുടെ വളര്‍ത്തച്‌ഛന്‍ മൈലന്‍ തിരുവല്ലയിലെ അറിയപ്പെടുന്ന വെറ്റില ജ്യോത്സ്യനായിരുന്നു. കൃഷ്‌ണന്‍നായര്‍ എന്ന ജയന്‍ ഔദ്യോഗിക ജീവിതത്തിലെ ഒരു കേസിന്റെ കാര്യമറിയാനാണ് മൈലനെ സമീപിച്ചത്. കവടി നിരത്തി, വെറ്റില മഞ്ഞളില്‍ മുക്കി കാര്യങ്ങള്‍ പറയാന്‍ സഹായിച്ചിരുന്ന, പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിരുന്ന ജയയെ ജയന് ഇഷ്‌ടമായി. പിന്നീട് അവര്‍ നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചു. അതില്‍ രണ്ടു മക്കള്‍ ജനിച്ചു. മകളും മകനും. മകള്‍ വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായി തിരുവല്ലയ്‌ക്കടുത്ത് താമസിക്കുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും മകന്‍ വിജയകൃഷ്‌ണ അവിവാഹിതനായി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഒരുമിച്ചുള്ള താമസശേഷം ജയനൊപ്പം മിക്ക ലൊക്കേഷനുകളിലും ജയയും പോകാറുണ്ടായിരുന്നു.അവസാനമായി അവര്‍ തമ്മില്‍ കണ്ടതും ഒരുമിച്ച് ജീവിച്ചതും പീരുമേട്ടില്‍ ‘അറിയപ്പെടാത്ത രഹസ്യം’ എന്ന ചിത്രത്തിലാണ്. അവിടെനിന്നാണ് ‘കോളിളക്ക’ത്തില്‍ അഭിനയിക്കാന്‍ പോയതും ദാരുണമായ അന്ത്യമുണ്ടായതും . ജയ മാത്യു തമിഴ്, മലയാളം സിനിമകളിലായി 210ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പലതും പലതും ചെറിയ വേഷങ്ങളായിരുന്നു. ഇപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഇവര്‍ ‘ജയന്‍ ടെയ്‌ലറിംഗ് സ്‌കൂള്‍’ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി ജീവിതത്തിനുള്ള വഴികണ്ടെത്താൻ ശ്രമിക്കുകയാണ്.
Leave a Reply