Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെലുങ്ക് താരമാണെങ്കിലും അല്ലു അർജുനിന്റെ ഡാൻസിനെക്കുറിച്ച് അറിയാത്ത
മലയാളികളും ചുരുക്കമായിരിക്കും.ഗംഭീരമായ നൃത്ത രംഗങ്ങളിലൂടെ യുവാക്കളുടെ ആരാധനപാത്രമായ അല്ലു നൃത്തം ചെയ്യാന്‍ ലഭിച്ച അവസരം പാഴാക്കിയിരിക്കുന്നു. പത്തോ പതിനായിരമോ രൂപയല്ല,
12 കോടിയാണ് അല്ലു നിരസിച്ചിരിക്കുന്നത്.
ഒരു സ്റ്റേജ് ഷോയില്‍ നൃത്തം ചെയ്യാനുള്ള 12 കോടിയുടെ ഓഫര്‍ അല്ലു നിരസിച്ചുവെന്നാണ് വാര്‍ത്തകള്‍. മുംബൈ ആസ്ഥാനമായ ഒരു കമ്പനിയാണ് യു എസിലെ 5 സ്റ്റേജുകളില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യാനുള്ള അവസരം അല്ലുവിന് നല്‍കിയത്. അല്ലുവിനെ വച്ച് ഒരു യു എസ് ടൂറാണ് കമ്പനി പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പണത്തിനു വേണ്ടി ഡാന്‍സ് ചെയ്യാന്‍ താത്പര്യമില്ലാത്ത അല്ലു ഈ ഓഫര്‍ നിരസിക്കുകയായിരുന്നു എന്നാണ് സ്റ്റൈലിഷ് സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചത്. തന്‍റെ കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമേ അല്ലു പെര്‍ഫോം ചെയ്യുകയുള്ളൂ. തന്‍റെ സ്വന്തം ബാനറായ ഗീത ആര്‍ട്സ് നിര്‍മിക്കുന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക. ബ്യോപതി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Leave a Reply