Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
” അസൂയയ്ക്കം കഷണ്ടിക്കും മരുന്നില്ല” എന്ന ചൊല്ല് ഇനി മാറ്റി പറയേണ്ടിവരും.കാരണം കഷണ്ടിയിലും മുടി കിളിര്‍ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍.ഡോ. അഞ്ചലീന ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് കഷണ്ടിക്കാര്‍ക്ക് ആശ്വാസകരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് ‘ജാക് ഇന്‍ബിറ്റേര്‍സ്’ എന്ന് പേരിട്ട മരുന്ന് എലികളിലാണ് ആദ്യമായി പരീക്ഷിച്ചത്. ആറ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെടുന്നു. തലമുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്ന മനുഷ്യന്റെ തലയോട്ടിയിലെ ഒരുതരം രാസവസ്തുവിനെയാണ് കണ്ടെത്താനായതാണ് കഷണ്ടി വിരുദ്ധ ഗവേഷണത്തില്‍ നിര്‍ണായകമായത്. പിഡിജി 2 എന്നറിയപ്പെടുന്ന പ്രോട്ടീനാണ് മനുഷ്യന്റെ തലമുടിയുടെ വളര്‍ച്ച തടസപ്പെടുത്തുന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍, കഷണ്ടി ഉണ്ടാകുന്നതിന്റെ അടിസ്ഥാനകാരണവും ഇവന്‍ തന്നെയെന്നു കരുതാം.ചെറുപ്പം മുതല്‍ മുടി കൊഴിയുന്ന രോഗത്താല്‍ വലഞ്ഞ ബ്രയാന്‍ എന്ന യുവാവിന് ചികിത്സയ്ക്കിടെ മാസങ്ങള്‍ക്കകം മുടി വന്നതാണ് ഈ മരുന്നിനെ കുറിച്ച് പഠനം നടത്താന്‍ ഗവേഷകര്‍ക്ക് പ്രചോദനമായി തീര്‍ന്നത്. പുതിയ കണ്ടുപിടുത്തത്തിലൂടെ ഇത് തടയുന്നതിനൊപ്പം മുടിയുടെ വളര്‍ച്ചയെ സഹായിക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ അകാലമുടികൊഴിച്ചില്‍ രോഗബാധയുള്ളവരിലാണ് ഈ മരുന്ന് പരീക്ഷിച്ചതെങ്കിലും ഭാവിയില്‍ ഇത് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
–
Leave a Reply