Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നടൻ മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇട്ട കമന്റ് ഹിറ്റാകുന്നു.ഒരു ശാസ്ത്രജ്ഞന്‍ ലുക്കില്‍ കൈയ്യില്‍ ഒരു പച്ച നിറമുള്ള മുട്ടയുമായി ലാല്‍ നില്‍ക്കുന്നതാണ് ഫോട്ടോ. തമാശ അടിക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നുവെന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മിനിട്ടുകള്‍ക്കുള്ളിൽ രസകരമായ കമന്റുകള്‍ വന്നുകൊണ്ടിരുന്നു.അതില്‍ ശ്രദ്ധിക്കപ്പെട്ടത് നേരം, പ്രേമം എന്ന ചിത്രങ്ങളിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടപ്പെട്ട സംവിധായകനായ അല്‍ഫോണ്‍സിന്റെ കമന്റാണ്.”മോനേ ദിനേശാ.. പച്ച മുട്ടവച്ചിട്ടു ഒരു സവാരി ഗിരിഗിരിയുണ്ട്. ഉളുക്കിനും ചതവിനും ബെസ്റ്റാ.. രണ്ടു കമന്റ്സും ലാലേട്ടന്‍ പറയണം” – എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ കമന്റ്.പി ന്നെ അല്‍ഫോണ്‍സിന്റെ കമന്റിനായിരുന്നു ലൈക്കും റിപ്ലേയും. റിപ്ലേ കോളത്തില്‍ പലരും ആവശ്യപ്പെട്ടത്, ലാലിനെ വച്ച് അല്‍ഫോണ്‍സ് എത്രയും പെട്ടന്ന് ഒരു ചിത്രമൊരുക്കണം എന്നാണ്.അടുത്തിടെ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്‍ത് മറ്റൊരു ഫോട്ടോയും വൈറലായിരുന്നു. രണ്ടുപേരെ പുറത്തേറ്റി പുഷ് അപ് പോസിലുള്ള മോഹന്‍ലാലിന്റെ ഫോട്ടോ ആയിരുന്നു വൈറലായത്. കഠിനമായ വര്‍ക്ക് ഔട്ടിനു ശേഷം മകന്‍ പ്രണവിനും കസിന്‍ മോഹനുമൊപ്പം പോസ് ചെയ്‍തത് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.
–
–
Leave a Reply