Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ബിജെപിയുടെ പുതിയ അധ്യക്ഷനായി അമിത് ഷായെ തിരഞ്ഞെടുത്തു. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ആണ് അമിത് ഷായെ ബിജെപിയുടെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കു ചരിത്രനേട്ടമുണ്ടാക്കിക്കൊടുത്ത അമിത് ഷായുടെ തന്ത്രജ്ഞത നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പ്രയോജനപ്പെടുത്തണമെന്നുള്ള മോദിയുടെ നിലപാട് കാരണമാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷാ ആയിരുന്നു. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനയതിനെ തുടര്‍ന്ന് 2010 ല്‍ അമിത് ഷാ മന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ് ഷാ.
Leave a Reply