Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ടിൽ ഫോളോവേഴ്‌സായി അശ്ലീല സൈറ്റുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ബച്ചൻ വ്യക്തമാക്കിയത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ബച്ചന്‍ അറിയിച്ചത്. തന്നെ ഹാക്ക് ചെയ്തവരോട് തനിക്ക് ഈ സൈറ്റുകള്‍ ആവശ്യമില്ലെന്നും മറ്റ് ആരുടെയെങ്കിലും അക്കൌണ്ടില്‍ ശ്രമിച്ചു നോക്കൂ എന്നും തന്റെ ട്വീറ്റില്‍ ബച്ചന്‍ റിയിച്ചു.ട്വിറ്ററില്‍ 16.6 മില്യണ്‍ ഫോളോവേഴ്സാണ് ബച്ചന് ട്വിറ്ററില്‍ ഉള്ളത്.
Leave a Reply