Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:48 am

Menu

Published on March 5, 2014 at 11:58 am

അമിതാബ് ബച്ചന് ഫേസ്ബുക്കിൽ ഒരുകോടി ആരാധകർ

amithabh-bachchan-facebook-page-has-1-crore-likes

അമിതാബ് ബച്ചന്റെ ഫേസ്ബുക്കിൽ ഒരു കോടി ആരാധകരായി. സോഷ്യല്‍ മീഡിയയിലെ സജീവസാന്നിദ്ധ്യമായ ബിഗ്ബീ തന്റെ 508-ാമത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷം പങ്കു വച്ചത്. ഫേസ്ബുക്കിൽ സജീവമായതോടെ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം ബിഗ്ബി ആരാധകരുമായി പങ്കു വയ്ക്കുമായിരുന്നു.ട്വിറ്ററില്‍ 8.1 മില്യണ്‍ ആരാധകരാണ് അമിതാബിനുള്ളത്.തൻറെ ഫേസ്ബുക്ക് പേജിൽ മാർച്ച് ഒന്നിന് അദ്ദേഹം ഇങ്ങനെ എഴുതി “സോഷ്യല്‍ മീഡിയ ഇന്നത്തെ ലോകത്തിന് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. നമ്മൾ സന്തോഷിക്കാനായി പല സ്ഥലങ്ങളിലും പോകുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യാറുണ്ട്.എന്നാൽ അതിലും സന്തോഷം തരുന്ന ഒന്നാണ് സോഷ്യൽ മീഡിയയുമായുള്ള കൂടിച്ചേരൽ.”

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News