Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :റിപ്പോര്‍ട്ടര്‍ ചാനലും, സൂര്യ ടി.വിയും സംഘടിപ്പിക്കുന്ന താര നിശകള്‍ക്ക് താരസംഘടനയായ അമ്മ വിലക്കേര്‍പ്പെടുത്തി. നേരത്തെ സംപ്രേഷണം ചെയ്ത അവാര്‍ഡ് നിശകളുടെ പ്രതിഫലം കൃത്യമായി നല്‍കാത്തതിനാലാണ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ തീരുമാനിച്ചത്.2012 നവംബര്‍ 12 മുതല്‍ റിപ്പോര്‍ട്ടര്‍, സൂര്യ ചാനലുകൾക്കും താരസംഘടനയായ അമ്മ വിലക്കേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ വിലക്ക് മറികടന്ന് ചില താരങ്ങള്‍ ഈ ചാനലുകളുടെ ഷോയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് അമ്മ നിലപാട് ശക്തമാക്കിയത് ഒന്നരലക്ഷം രൂപയായിരുന്നു ഫിലിം അവാര്‍ഡുപരിപാടികള്‍ നടത്തുമ്പോള്‍ അമ്മയിലേക്ക് നല്‍കേണ്ട വിഹിതം.കഴിഞ്ഞ വര്‍ഷമാണ് ഇത് രണ്ടു ലക്ഷമായി ഉയര്‍ത്തിയത്.സര്‍ക്കാര്‍ പരസ്യങ്ങളില്‍ സൗജന്യമായി താരങ്ങള്‍ അഭിനയിക്കുമ്പോള്‍ അമ്മയില്‍ നിന്നുള്ള അനുവാദപത്രം പ്രത്യേകം വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.സര്‍ക്കാരിനെ കബളിപ്പിച്ച് ചിലര്‍ നടന്‍മാരുടെ പേരില്‍ പണം വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് ഈ തീരുമാനം.
Leave a Reply