Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്ത വിഷയമായിരുന്നു അമൃത – ബാല വേർപിരിയൽ.ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്നപ്പോള്‍ അതിനെതിരെ അമൃത രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്നും ഞങ്ങളെ വെറുതെ വിടണമെന്നും അമൃത പറഞ്ഞിരുന്നു . അതോടെ വാര്‍ത്ത കെട്ടടങ്ങുകയും ചെയ്തിരുന്നു,എന്നാൽ വേർപിരിയൽ ശരിവെക്കുന്ന പ്രസ്താവനയുമായി ബാല രംഗത്ത് വന്നതോടെ വിവാദങ്ങളിൽ വീണ്ടും നിറയുകയാണ് ബാല അമൃത ദമ്പതികൾ. ഇവരുടെ വിവാഹ മോചനത്തിന്റെ കാരണം തേടിപ്പോയ പാപ്പരസികള്‍ക്ക് ചിലതൊക്കെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുവരുടേയും വേർപിരിയലിന് തുടക്കം മ്യൂസിക് ട്രൂപ്പാണെന്നാണ് അറിയുന്നത്.ബാലയുടെ താത്പര്യത്തിന് വിരുദ്ധമായിട്ടാണ് അമൃത മ്യൂസിക് ട്രൂപ്പ് തുടങ്ങിയത്. മകളുടെ താത്പര്യത്തിന് വീട്ടുകാരും വഴങ്ങിയതോടെ ട്രൂപ്പുമായി മുന്നോട്ടുപോകാന്‍ തന്നെ അമൃതയുടെ തീരുമാനമെടുക്കുകയായിരുന്നു . ഇതോടെ കുഞ്ഞിനെ ബാലയില്‍ നിന്നും അകറ്റാന്‍ അമൃതയും വീട്ടുകാരും ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.കഴിഞ്ഞ ആറ് മാസത്തിനിടെ ആറുതവണ മാത്രമാണ് കുഞ്ഞിനെ കാണാന്‍ ബാലയെ അനുവദിച്ചത്. മകളുടെ നല്ലഭാവിയെ കണക്കിലെടുത്താണ് താന്‍ വിവാഹബന്ധം മോചിപ്പിക്കാനൊരുങ്ങുന്നതെന്നാണ് ബാലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എത്രയും അടുത്ത ദിവസംതന്നെ ബാല വിവാഹമോചനത്തിനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതൊക്കെയും ഇവർ തമ്മിലുള്ള അസ്വാരസങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായി. എന്നാൽ, വിവാഹ മോചനം ഒഴിവാക്കാൻ ഇരുവരുടെയും സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകൾ.
Leave a Reply