Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 5:35 pm

Menu

Published on December 16, 2014 at 5:22 pm

തൂക്കിലേറ്റി 18 വര്‍ഷത്തിന് ശേഷം കൗമാരക്കാരന്‍ നിരപരാധിയെന്ന് ചൈനീസ് കോടതി

an-executed-chinese-teenager-was-found-innocent-18-years-after

ബെയ്ജിങ്: ബലാത്സംഗ-കൊലപാതക കുറ്റങ്ങള്‍ ചുമത്തി തൂക്കിലേറ്റിയ 18കാരന്‍ നിരപരാധിയെന്ന് ചൈനീസ് കോടതി.   വധശിക്ഷ നടപ്പാക്കി 18 വര്‍ഷത്തിന് ശേഷമാണ് കോടതിയുടെ വിധി പ്രസ്താവന.മംഗോളിയ സ്വദേശിയായ 18 വയസ്സുള്ള ഹുഗ്ജില്‍ട്ടും എന്ന കൗമാരക്കാരനെ 1996ലാണ് തൂക്കിലേറ്റിയത്. ടെക്‌സ്‌റ്റൈല്‍ ഫാക്‌റിയിലെ ടോയ്‌ലറ്റില്‍വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ചോദ്യം ചെയ്യലില്‍ ഹുഗ്ജില്‍ട്ട് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ 2005-ല്‍ മറ്റൊരാള്‍ ഈ കേസില്‍ കുറ്റമേറ്റുപറഞ്ഞതോടെ വിധിയെക്കുറിച്ച് സംശയം ഉടലെടുത്തിരുന്നു.ഹുഗില്‍ടുവിന്റെ വധശിക്ഷ നടപ്പാക്കിയ കോടതിവിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ആവശ്യമായ തെളിവുകളില്ലെന്നുമാണ് ഹോഹോട്ടിലെ ഉന്നത കോടതി പ്രസ്താവിച്ചത്. ഹുഗില്‍ടു കേസില്‍ കുറ്റക്കാരനല്ലെന്നും വിധിയില്‍ വ്യക്തമാക്കി. ഹുഗില്‍ടുവിന്റെ കുറ്റസമ്മതവും മൃതദേഹപരിശോധന റിപ്പോര്‍ട്ടും ഒത്തുപോകുന്നില്ലെന്നും വിചാരണസമയത്ത് സമര്‍പ്പിച്ച ഡി.എന്‍.എ. തെളിവ് അദ്ദേഹത്തെ കുറ്റവുമായി ബന്ധിപ്പിക്കുന്നില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.വിധികേട്ട് പൊട്ടിക്കരഞ്ഞ ഹുഗില്‍ടുവിന്റെ മാതാപിതാക്കളും സഹോദരനും ശവക്കല്ലറയില്‍ വിധിയുടെ പകര്‍പ്പ് കത്തിച്ച് രോഷം പ്രകടിപ്പിച്ചു.കോടതിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് ഹുഗില്‍ടുവിന്റെ മാതാപിതാക്കള്‍ക്ക് 30,000 യുവാന്‍(3,00,700 രൂപ) നഷ്ടപരിഹാരം നല്‍കി. കോടതി മേധാവിയുടെ സ്വകാര്യ സംഭാവനയായാണ് ഇത് നല്‍കിയത്.കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി സംഭവം നടന്ന ഹൊഹോട്ടിലെ പോലീസ് അറിയിച്ചു. ഹുഗില്‍ടുവിനെ തൂക്കിക്കൊന്നശേഷം മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ പതിറ്റാണ്ടുകള്‍ മാതാപിതാക്കള്‍ പോരാടിയശേഷമാണ് കഴിഞ്ഞ നവംബറില്‍ ഉയര്‍ന്ന കോടതി പുനര്‍വിചാരണ ആരംഭിച്ചത്.തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് കോടതി ഏറ്റുപറഞ്ഞത് അതിശയകരമായിയെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഗവേഷക സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ വാങ് ഗോങ്ങി പറഞ്ഞു. രാജ്യത്തെ പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കുമുള്ള വ്യക്തമായ സന്ദേശമാണിതെന്നും ആവശ്യമായ തെളിവുകളില്ലെങ്കില്‍ തെറ്റായ വിധി പ്രഖ്യാപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനയിലെ കോടതികള്‍ ക്രിമിനല്‍കുറ്റങ്ങളില്‍ അതിവേഗത്തില്‍ 100 ശതമാനം ശിക്ഷവിധിക്കുന്നതില്‍ കുപ്രസിദ്ധമാണ്. ഹുഗില്‍ടുവിന്റെ കേസില്‍ സ്ത്രീ കൊല്ലപ്പെട്ടതിന്റെ 61-ാം ദിവസം 18-കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം 2400 പേരെയാണ് ചൈനയില്‍ തൂക്കിക്കൊന്നത്.

Loading...

Leave a Reply

Your email address will not be published.

More News