Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 9:10 am

Menu

Published on November 2, 2017 at 2:40 pm

പത്മരാജന്റെ പ്രിയപ്പെട്ട സിനിമയായിരുന്നില്ല തൂവാനത്തുമ്പികള്‍! കാരണം?

ananthapathmanabhan-on-padmarajans-thoovanathumbikal

കഥകളുടെ ഗന്ധര്‍വ്വന്‍ എന്നാണ് പത്മരാജനെ സിനിമാ പ്രേമികളും അടുപ്പമുള്ളവരും വിശേഷിപ്പിക്കുന്നത്. എല്ലാവരുടെയും സ്വന്തം പപ്പേട്ടന്‍.

പത്മരാജനെക്കുറിച്ചു പറയുമ്പോള്‍ സിനിമാ പ്രേമികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേരാണ് തൂവാനത്തുമ്പികള്‍ എന്ന ചിത്രം. പപ്പേട്ടന്റെ പലര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രവും മറ്റൊന്നായിരിക്കില്ല. എന്നാല്‍ സമാനതകളില്ലാത്ത സംവിധായകന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മകന്‍ അനന്തപത്മനാഭന്‍.

തൂവാനത്തുമ്പികളുടെ മുപ്പതാം വാര്‍ഷികമാണിത്. അച്ഛന്റെ ഏറ്റവും മികച്ച സൃഷ്ടിയായി എല്ലാവരും കൊട്ടിഘോഷിക്കുന്നൊരു സിനിമയാണത്. പക്ഷേ, അച്ഛനെ ഒട്ടും എക്‌സൈറ്റ് ചെയ്യിച്ച സിനിമയായിരുന്നില്ല അത്. എന്നെ സംബന്ധിച്ചും അങ്ങനെ തന്നെ, അനന്തപത്മനാഭന്‍ പറയുന്നു.

ക്ലാര ഒരു നല്ല ക്യാരക്ടറാണ്. അച്ഛനൊക്കെ പരിചയമുള്ള എന്നാല്‍ ആരോടും പറയാത്തൊരു യഥാര്‍ഥ കഥാപാത്രം തന്നെയാണ് ക്ലാരയെന്ന് താനും വിശ്വസിക്കുന്നുണ്ടെന്നും അനന്തപത്മനാഭന്‍ പറഞ്ഞു. കാരണം ആ കഥയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തൃശൂരില്‍ അച്ഛന് പരിചയമുള്ളവരാണ്. ‘തങ്ങള്‍’ എന്ന കഥാപാത്രം ആ സമയത്ത് തൃശൂര്‍ സ്വപ്ന ലോഡജിലുണ്ടായിരുന്ന ഒരു തങ്ങള്‍ തന്നെയാണ്. അയാള്‍ മുണ്ട് മടക്കി കുത്തുന്നതും വെള്ളയും വെള്ളയും വസ്ത്രം ധരിക്കുന്നതുമെല്ലാം അച്ഛന്‍ അതേപോലെ പകര്‍ത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്.

വനിതയ്ക്കു നല്‍കി അഭിമുഖത്തിലാണ് അനന്തപത്മനാഭന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൂവാനത്തുമ്പികള്‍ സിനിമയുടെ ഷൂട്ടിങ്ങിന് മാത്രമാണ് ഞാന്‍ അച്ഛനോടൊപ്പം പോയിട്ടുള്ളത്. ഷൂട്ടിന് ഇറങ്ങുന്നതിന് മുന്‍പ് അമ്മയുടെ കാല്‍തൊട്ട് വന്ദിക്കാന്‍ പറഞ്ഞിരുന്നു അച്ഛന്‍. അവിടെ ഉഴപ്പി നടന്നിരുന്ന എന്നോട് സിനിമയുടെ ബ്രേക് ഡൗണ്‍ (ഷൂട്ടിങ് സ്‌ക്രിപ്റ്റ് ഇന്‍ സീന്‍ ഓര്‍ഡര്‍) എഴുതാന്‍ പറഞ്ഞു.

അച്ഛന്‍ എഴുതിയ ആ സിനിമയുടെ സ്‌ക്രിപ്റ്റ് എന്റെ കൈയിലുണ്ട്. അതില്‍ അച്ഛന്റെയൊരു ഡീറ്റെയിലിങ്ങുണ്ട് ‘ജയകൃഷ്ണനും ക്ലാരയും താമസിക്കുന്ന ബീച്ച് റിസോര്‍ട്ട്. അവിടെ നിന്നു നോക്കിയാല്‍ കടലു കാണാം. കടലില്‍ നിന്നു പെയ്തു വരുന്ന മഴ, ആ മഴ പെയ്തു പെയ്തു വന്ന് രണ്ടാളുടേയും മുഖത്തേക്ക് എറിച്ചിലടിക്കുന്നു”. അതൊന്നും സിനിമയില്‍ കാണാന്‍ പറ്റാതിരുന്നതും തൂവാനത്തുമ്പികളോടുള്ള ഇഷ്ടക്കേട് കൂട്ടിയിട്ടുണ്ട്. അച്ഛന്റെ ഏറ്റവും മികച്ച സിനിമയെന്ന് ഞാന്‍ വിശ്വസിക്കുന്നത് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിലാണ്’. ആ സിനിമയെ ഇപ്പോഴും ആരും മനസ്സിലാക്കിയിട്ടില്ലെന്നും അനന്തപത്മനാഭന്‍ ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News