Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൃഥ്വിരാജ് ചിത്രമായ അനാര്‍ക്കലിയുടെ തിരക്കഥ മോഷ്ടിക്കപ്പെട്ടത്. കൊ ച്ചിയിലെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന സംവിധായകന്‍ സച്ചിയുടെ കാറില്‍ നിന്നാണ് തിരക്കഥ മോഷണം പോയത്. പകര്‍പ്പെടുത്തു വയ്ക്കാത്ത തിരക്കഥയാണു കള്ളന്‍ കൊണ്ടുപോയത്.ദുഃഖത്തോടെയിരിക്കുമ്പോഴാണു തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്നൊരു ഫോണ്‍ വരുന്നത്. തിരക്കഥയൊഴികെ എല്ലാമെടുത്തു ഉപേക്ഷിച്ച ബാഗ് ബസ് കണ്ടക്ടര്‍ പോലീസിനെ ഏല്‍പിച്ചിരുന്നു. തിരക്കഥയ്‌ക്കൊപ്പം കിട്ടിയ ഡോക്ടറുടെ കുറിപ്പടിയില്‍ കണ്ട നമ്പറെടുത്തു പോലീസ് വിളിച്ചു. അങ്ങനെ തിരിച്ചുകിട്ടിയ തിരക്കഥയാണ്, തിരകളുടെ തീരത്തുവച്ചു സച്ചി സിനിമയാക്കിയത്.ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തി ദ്വീപില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളം സിനിമയാണ് ‘അനാര്‍ക്കലി’. ബിജു മേനോന്‍, മിയ ജോര്‍ജ്, സുദേവ് നായര്‍, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Leave a Reply