Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്ട്സ്ആപ്പില്‍ ഒരാള്‍ നമ്മുടെ സന്ദേശം വായിച്ചോ എന്ന് അറിയാനുള്ള ബ്ലുടിക് സംവിധാനം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഉപാധി എത്തി.സന്ദേശം അയച്ചതായി വ്യക്തമാക്കുന്ന ഒരു ടിക്കും ഈ സന്ദേശം ഉദ്ദേശിച്ച വ്യക്തിക്ക് ലഭിച്ചെന്ന് വ്യക്തമാക്കുന്ന രണ്ട് ടികുമായിരുന്നു ഇതുവരെ നിലവിലുള്ള സംവിധാനം. ഇതിന് അനുബന്ധമായാണ് രണ്ട് നീല ടിക്കുകള്‍ കഴിഞ്ഞ വാരം വാട്ട്സ് ആപ്പ് അവതരിപ്പിച്ചത്. സന്ദേശം ലഭിച്ചയാള്‍ വായിച്ച സമയം വരെ വ്യക്തമാക്കുന്ന ഇരട്ട നീല ടിക്കുകള്‍ പലരില്‍ നിന്നും പ്രതിഷേധം ഉണ്ടാക്കിയതോടെ ഇതിനെതിരെയുള്ള ശബ്ദങ്ങൾ ഉയർന്നു വന്നു.ഇതോടെ ചില മാറ്റങ്ങള്‍ വരുത്താന്‍ വാട്ട്സ് ആപ് നിര്‍ബന്ധിതരായിരിക്കുകയാണ്. ബ്ലൂ ടിക് പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനമാണ് പുതിയ ഭേദഗതി. ആന്‍ഡ്രോയ്‍ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാകും പുതിയ സേവനം ലഭ്യമാകുക. പുതിയ വാട്‌സ്ആപ്പ് പതിപ്പിലെ പ്രൈവസി സെറ്റിങ്‌സില്‍ ‘റീഡ് റെസീപ്റ്റ്‌സ്’ ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുന്നതോടെ നിങ്ങളുടെ വാട്‌സ്ആപ്പില്‍ നിന്ന് ബ്ലൂ ടിക്കുകള്‍ അപ്രത്യക്ഷമാകും. ബ്ലൂ ടിക്ക് ഒഴിവാക്കാന്‍ ആദ്യമായി പുതിയ വാട്‌സ്ആപ്പ് എപികെ ഡൗണ്‍ലോഡു ചെയ്യുക.ഇത് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമേ നിലവില്‍ ലഭ്യമാവുകയുള്ളൂ. ഡൗണ്‍ലോഡു ചെയ്ത എപികെ പതിപ്പ് നിങ്ങളുടെ ഫോണില്‍ തുറക്കുന്നതോടെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
Leave a Reply