Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:22 pm

Menu

Published on November 11, 2014 at 3:14 pm

അതെ …ഷേമയുടെ രണ്ടാം വിവാഹമാണിത്…അനൂപ്‌ മേനോന്‍ തുറന്നുപറയുന്നു..!

anoop-menon-talking-about-kshema-alexander

അടുത്തക്കാലത്തായി മലയാള സിനിമയിൽ എന്നും  വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ്  അനൂപ്‌ മേനോൻ .​അ​ടു​ത്തി​​​ടെ​ ​വ​രെ​ ​അ​നൂ​പ്‌​മേ​നോ​നെ​ ​ഭാ​വ​ന​ ​വി​​​വാ​ഹം​ ​ക​ഴി​​​ക്കു​മെന്നുവരെ വാർത്തവന്നിരിന്നു.എന്നാൽ  അനൂപ് മേനോന്‍ വിവാഹം കഴിക്കുന്ന് പത്തനാപുരം സ്വദേശിനിയായ ക്ഷേമ അലക്‌സാണ്ടറിനെയാണെന്ന വാര്‍ത്ത പുറത്തുവന്നതുമുതൽ ക്ഷേമ ആരാണ്  എന്നൊക്കെ അറിയാൻ ആളുകൾ പരസ്പ്പരം ചോദിച്ചിരുന്നു.കഴിഞ്ഞദിവസം സിനിമാ മാഗസിനായ നാനയില്‍ അനൂപ് നല്‍കിയ അഭിമുഖത്തിലാണ് ആരാണ് ക്ഷേമ, തനിക്കെന്താണ് ക്ഷേമ എന്ന് അനൂപ് തുറന്നടിച്ചത്.പത്തനാപുരത്ത് ഒരു പ്ലാന്ററുടെ മകളാണ് ക്ഷേമ. അദ്ദേഹത്തെ നാട്ടിലെല്ലാവരും അറിയും. ഞങ്ങള്‍ തമ്മില്‍ അഞ്ച് വര്‍ഷമായി അറിയാം. നല്ല സുഹൃത്ത്. കഴിഞ്ഞ മാസം കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് വിവാഹം കഴിച്ചൂടെ എന്ന്. ഞാനത് സമ്മതിക്കുകയും ചെയ്തു. അവള്‍ ഒരുപാട് ദുഖിച്ചവളാണ്. ദുരന്തങ്ങളെയെല്ലാം മനോധൈര്യം വിടാതെ നേരിട്ടവളാണ്. ആ ബോള്‍ഡ്‌നസ്സ്, പോസ്റ്റീവ് എനര്‍ജിയാണ് എനിക്കിഷ്ടപ്പെട്ടത്. ക്ഷേമ ഒരു കല്യാണം കഴിച്ചതാണ്. ഭര്‍ത്താവ് മരിച്ചു പോയി. അവളുടെ അമ്മ ക്യാന്‍സര്‍ രോഗിയായിരുന്നു. മൂന്ന് വര്‍ഷം അവളാണ് അവരെ ശുശ്രൂഷിച്ചത്. അത് കവിഞ്ഞ് ഭര്‍ത്താവിന്റെ മരണം. ഹാര്‍ട്ട് അറ്റാക്കായിരുന്നു. അതിനെയൊക്കെ ധൈര്യപൂര്‍വ്വം നേരിട്ടവളാണ് ക്ഷേമ. ഞാന്‍ ആഗ്രഹിച്ചതിലേറെ ജീവിതത്തില്‍ നേടിയവനാണ്. വരുമാനവുമുണ്ട്. ജീവിത സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം നേരിടുന്നവരെയാണ് എനിക്കിഷ്ടം. ക്ഷേമയുടെ ആ സ്വഭാവമാണ് എന്നെ അവളുടെ സുഹൃത്താക്കിയത്. ഇതിലൊരു പൈങ്കിളി കഥയുടെ ത്രഡ്ഡില്ല. ഈ വിവരമറിഞ്ഞ് എന്റെ വീടിനടുത്തുള്ള, എനിക്ക് നല്ല പരിചയമുള്ള ഒരു സ്ത്രീ ചോദിച്ചു, അനൂപേ ഒരു വിധവയെയാണോ നീ കല്യാണം കഴിക്കുന്നത് എന്ന്. രസകരമായ ഒരുകാര്യം, എന്നോട് ഇത് ചോദിച്ച ആ സ്ത്രീ ഒരു വിധവയാണ്. അവരുടെ ഒരു മകളും വിധവ. മറ്റൊരു മകള്‍ ഡൈവേഴ്‌സായി ഇരിക്കുന്നു. ഇതാണ് സമൂഹം. സ്വന്തം അവസ്ഥയ്ക്കപ്പുറത്ത് മറ്റുള്ളവരെ പരിഹസിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. ബദ്ധിപരവും സാംസ്‌കാരികപരമായും ഇത്രയേറെ പുരോഗമിച്ചു നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഞാന്‍ ഈ ചെയ്യുന്നത് മഹാകാര്യമാണെന്ന് കരുതുന്നില്ല. എനിക്കിഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെടുന്ന നല്ല സുഹൃത്തിനെ ഞാന്‍ ജീവിത സഖിയാക്കുന്നു. അതിനപ്പുറം ഒന്നും എന്നെ ബാധിക്കുന്നില്ല- അനൂപ് മേനോന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News