Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗ്ലാദേശിലെ സിൽഹെറ്റ് പട്ടണത്തിൽ മതേതര ബ്ലോഗ് എഴുത്തുകാരനായ ആനന്ദ ബിജോയ് ദാസിനെ വെട്ടിക്കൊന്നു. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകളാണ് ചൊവ്വാഴ്ച രാവിലെ ആനന്ദയെ വടിവാളു കൊണ്ട് വെട്ടിയതെന്ന് സിൽഹെറ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫൈസൽ മഹ്മൂദ് അറിയിച്ചു . നിരീശ്വരവാദിയായിരുന്ന ആനന്ദ ബിജോയ് ദാസ് ‘മുക്തോ മോണ’ എന്ന വെബ്സൈറ്റിന് വേണ്ടി ബ്ലോഗ് എഴുതിയിരുന്നതായി ബംഗ്ലാദേശി ബ്ലോഗർമാരുടെ സംഘടനാ തലവൻ ഇമ്രാൻ സർക്കാർ പറഞ്ഞു.ഈ വെബ്സൈറ്റ് നടത്തിയിരുന്ന അവിജിത് റോയ് ഫെബ്രുവരിയിൽ ഢാക്കയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.
–

–
അടുത്തിടെ കൊല്ലുപ്പെടുന്ന മൂന്നാമത്തെ ബ്ലോഗറാണ് ആനന്ദ ബിജോയ് ദാസ്.കഴിഞ്ഞ രണ്ട് വര്ഷത്തിനിടയ്ക്ക് ഒട്ടനവധി ബ്ലോഗ് എഴുത്തുകാർ ദു രൂഹ സാഹച ര്യത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്
ജുക്തി എന്ന ലോക്കൽ സയൻസ് മാഗസിന്റെ എഡിറ്റർ എന്ന നിലയ്ക്കും നിരവധി പുസ്തകങ്ങളുടെ രാജയിതാവ് എന്ന നിലയ്ക്കും പ്രശസ്തനാണ് ആനന്ദ ബിജോയ് ദാസ്
.
Leave a Reply